Ezekiel 40:21 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിന്‍റെ ഇരുപാര്‍ശ്വങ്ങളിലും മൂന്നു മുറികള്‍ വീതം ഉണ്ടായിരുന്നു. ആദ്യത്തെ ഗോപുരത്തില്‍ ഉണ്ടായിരുന്ന പാര്‍ശ്വമുറികളുടെയും ഉമ്മരപ്പടികളുടെയും പൂമുഖത്തിന്‍റെയും അളവുകള്‍തന്നെ ആയിരുന്നു ഈ മുറികള്‍ക്കും ഉമ്മരപ്പടികള്‍ക്കും പൂമുഖത്തിനും ഉണ്ടായിരുന്നത്. ആ പടിപ്പുരയുടെ നീളം അന്‍പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്റെ മാടങ്ങൾ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു; അതിന്റെ ഇടത്തൂണുകളും പൂമുഖവും ഒന്നാമത്തെ ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; അതിന്റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവുമായിരുന്നു.
Malayalam 1992 MBSI
അതിന്റെ മാടങ്ങള്‍ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു; അതിന്റെ ഇടത്തൂണുകളും പൂമുഖവും ഒന്നാമത്തെ ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; അതിന്റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവുമായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന്റെ കാവൽമാടങ്ങൾ ഇരുവശവും മൂന്നു വീതം ആയിരുന്നു; അതിന്റെ ഇടത്തൂണുകളും പൂമുഖവും ഒന്നാമത്തെ ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; അതിന്റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവുമായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന്‍റെ മാടങ്ങള്‍ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു; അതിന്റെ ഇടത്തൂണുകളും പൂമുഖവും ഒന്നാമത്തെ ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; അതിന്റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവുമായിരുന്നു.
Malayalam Bible POC-ML 2013
അതിന്‍െറ ഇരുവശങ്ങളിലുമുള്ള മുമ്മൂന്നു മുറികളും കട്ടിളപ്പടികളും പൂമുഖവും ആദ്യത്തെ പടിപ്പുരയുടെതന്നെ അളവിലായിരുന്നു. അതിന്‍െറ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിന്റെ കാവൽമാടങ്ങൾ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു. ഇവയ്ക്കു പുറത്തേക്കു തള്ളിനിൽക്കുന്ന ഭിത്തികൾക്കും പൂമുഖത്തിനും ഉള്ള അളവ് ഒന്നാമത്തെ കവാടത്തിന്റേതുതന്നെ ആയിരുന്നു. അതിന്റെ നീളം അൻപതു മുഴവും വീതി ഇരുപത്തിയഞ്ചു മുഴവും ആയിരുന്നു.