Ezekiel 40:22 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതിന്‍റെയും ജാലകം, പൂമുഖം, ഈന്തപ്പനയുടെ ചിത്രങ്ങള്‍ എന്നിവയുടെ അളവുകള്‍ കിഴക്കോട്ടു ദര്‍ശനമുള്ള പടിപ്പുരയുടേതുപോലെതന്നെ ആയിരുന്നു. ഇതിലേക്കു കയറാന്‍ ഏഴു നടകള്‍ ഉണ്ടായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്റെ ജാലകങ്ങളും പൂമുഖവും ഈന്തപ്പനകളും കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; ഏഴു പതനത്താൽ അതിലേക്കു കയറാം; അതിന്റെ പൂമുഖം അതിന്റെ അകത്തു ഭാഗത്തായിരുന്നു.
Malayalam 1992 MBSI
അതിന്റെ ജാലകങ്ങളും പൂമുഖവും ഈന്തപ്പനകളും കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; ഏഴു പതനത്താല്‍ അതിലേക്കു കയറാം; അതിന്റെ പൂമുഖം അതിന്റെ അകത്തുഭാഗത്തായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന്റെ ജാലകങ്ങളും പൂമുഖവും ഈന്തപ്പനകളും കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; അതിലേക്കു കയറാൻ ഏഴു പടികൾ ഉണ്ടായിരുന്നു; അതിന്റെ പൂമുഖം അതിന്റെ അകത്തു ഭാഗത്തായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന്‍റെ ജാലകങ്ങളും പൂമുഖവും ഈന്തപ്പനകളും കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരത്തിന്‍റെ അളവുപോലെ ആയിരുന്നു; ഏഴു പതനത്താൽ അതിലേക്കു കയറാം; അതിന്‍റെ പൂമുഖം അതിന്‍റെ അകത്തു ഭാഗത്തായിരുന്നു.
Malayalam Bible POC-ML 2013
കിഴക്കോട്ടു ദര്‍ശ നമുള്ള പടിപ്പുരയുടെതന്നെ അളവിലായിരുന്നു ഇതിന്‍െറയും കിളിവാതിലുകളും പൂമുഖവും ഈന്തപ്പനച്ചിത്രങ്ങളും. അതിലേക്ക്‌ ഏഴു നടകളുമുണ്ടായിരുന്നു. പൂമുഖം അകത്തായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിന്റെ ജാലകങ്ങൾ, പൂമുഖം, ഈന്തപ്പനകൾകൊണ്ടുള്ള അലങ്കാരം എന്നിവയ്ക്ക് കിഴക്കോട്ട് അഭിമുഖമായുള്ള കവാടത്തിന്റെ അതേ അളവായിരുന്നു. അതിലേക്കു കയറുന്നതിന് ഏഴു പടികൾ ഉണ്ടായിരുന്നു. പൂമുഖം അതിന് അഭിമുഖമായിരുന്നു.