Ezekiel 40:24 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അയാള്‍ എന്നെ തെക്കു വശത്തേക്കു കൊണ്ടുപോയി. അവിടെയും ഒരു പടിപ്പുര ഉണ്ടായിരുന്നു. അതിന്‍റെ കട്ടിളകളും പൂമുഖവും അയാള്‍ അളന്നു. അവയ്ക്കും മറ്റുള്ളവയുടെ അളവുകള്‍തന്നെ ആയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ അവൻ എന്നെ തെക്കോട്ടു കൊണ്ടുചെന്നു; തെക്കോട്ടു ഒരു ഗോപുരം; അതിന്റെ ഇടത്തൂണുകളും പൂമുഖവും അവൻ ഈ അളവുപോലെ തന്നേ അളന്നു.
Malayalam 1992 MBSI
പിന്നെ അവന്‍ എന്നെ തെക്കോട്ടു കൊണ്ടുചെന്നു; തെക്കോട്ടു ഒരു ഗോപുരം; അതിന്റെ ഇടത്തൂണുകളും പൂമുഖവും അവന്‍ ഈ അളവുപോലെ തന്നേ അളന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ അവൻ എന്നെ തെക്കോട്ടു കൊണ്ടുചെന്നു; തെക്കോട്ട് ഒരു ഗോപുരം; അതിന്റെ ഇടത്തൂണുകളും പൂമുഖവും അവൻ ഈ അളവുപോലെ തന്നെ അളന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ അവന്‍ എന്നെ തെക്കോട്ടു കൊണ്ടുചെന്നു; തെക്കോട്ട് ഒരു ഗോപുരം; അതിന്റെ ഇടത്തൂണുകളും പൂമുഖവും അവന്‍ ഈ അളവുപോലെ തന്നെ അളന്നു.
Malayalam Bible POC-ML 2013
അവന്‍ എന്നെ തെക്കോട്ടു നയിച്ചു. ഇതാ, തെക്കുവശത്തും ഒരു പടിപ്പുര. അതിന്‍െറ കട്ടിളപ്പടികളും പൂമുഖവും അളന്നു. അവയ്ക്കും മറ്റുള്ളവയുടെ അളവുകള്‍തന്നെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം അദ്ദേഹം എന്നെ തെക്കുവശത്തേക്കു കൊണ്ടുപോയി, അവിടെയുള്ള തെക്കേ കവാടം ഞാൻ കണ്ടു. തെക്കേ ഗോപുരത്തിന്റെ കട്ടിളക്കാലുകളും പൂമുഖവും അദ്ദേഹം അളന്നു. അവയുടെ അളവ് മറ്റുള്ള കവാടങ്ങളുടേതുതന്നെ.