Ezekiel 40:29 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിന്‍റെ പാര്‍ശ്വമുറികളും കട്ടിളക്കാലുകളും പൂമുഖവും മറ്റുള്ളവയ്‍ക്കു തുല്യമായിരുന്നു. അതിന്‍റെ ഉള്ളിലും പൂമുഖത്തിനു ചുറ്റുമായി ജാലകങ്ങള്‍ ഉണ്ടായിരുന്നു. അവയുടെ ഉയരം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നേ ആയിരുന്നു; അതിന്നും അതിന്റെ പൂമുഖത്തിന്നും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; അതു അമ്പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ഉള്ളതായിരുന്നു.
Malayalam 1992 MBSI
അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നേ ആയിരുന്നു; അതിന്നും അതിന്റെ പൂമുഖത്തിന്നും ചുറ്റും ജാലകങ്ങള്‍ ഉണ്ടായിരുന്നു; അതു അമ്പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ഉള്ളതായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന്റെ കാവൽമാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നെ ആയിരുന്നു; അതിനും അതിന്റെ പൂമുഖത്തിനും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; അത് അമ്പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ഉള്ളതായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന്‍റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നെ ആയിരുന്നു; അതിനും അതിന്‍റെ പൂമുഖത്തിനും ചുറ്റും ജാലകങ്ങള്‍ ഉണ്ടായിരുന്നു; അത് അമ്പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ഉള്ളതായിരുന്നു.
Malayalam Bible POC-ML 2013
അതിന്‍െറ പാര്‍ശ്വമുറികളും കട്ടിളപ്പടികളും പൂമുഖവും മറ്റുള്ളവയുടെ അളവില്‍ത്തന്നെയായിരുന്നു. അതിലും പൂമുഖത്തിലും ചുറ്റും കിളിവാതിലുകളുണ്ടായിരുന്നു. അതിന്‍െറ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവുമായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിന്റെ കാവൽമാടങ്ങൾക്കും ഇടത്തൂണുകൾക്കും പൂമുഖത്തിനും മറ്റുള്ളവയുടെ അതേ അളവുതന്നെ ആയിരുന്നു. ആ കവാടത്തിനും അതിന്റെ പൂമുഖത്തിനും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു. അതിന് അൻപതുമുഴം നീളവും ഇരുപത്തിയഞ്ചുമുഴം വീതിയും ഉണ്ടായിരുന്നു.