Ezekiel 40:39 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പടിപ്പുരയുടെ പൂമുഖത്ത് ഇരുവശങ്ങളിലും ഈരണ്ടു മേശകള്‍ ഉണ്ടായിരുന്നു. ഹോമയാഗത്തിനും പാപപരിഹാരയാഗത്തിനും അകൃത്യയാഗത്തിനും ഉള്ള മൃഗങ്ങളെ അറുക്കേണ്ടത് ഈ മേശമേല്‍ വച്ചാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഗോപുരത്തിന്റെ പൂമുഖത്തു ഇപ്പുറത്തു രണ്ടു മേശയും അപ്പുറത്തു രണ്ടു മേശയും ഉണ്ടായിരുന്നു; അവയുടെ മേൽ ഹോമയാഗവും പാപയാഗവും അകൃത്യയാഗവും അറുക്കും.
Malayalam 1992 MBSI
ഗോപുരത്തിന്റെ പൂമുഖത്തു ഇപ്പുറത്തു രണ്ടു മേശയും അപ്പുറത്തു രണ്ടു മേശയും ഉണ്ടായിരുന്നു; അവയുടെ മേല്‍ ഹോമയാഗവും പാപയാഗവും അകൃത്യയാഗവും അറുക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഗോപുരത്തിന്റെ പൂമുഖത്ത് ഒരുവശത്ത് രണ്ടു മേശകളും, മറുവശത്ത് രണ്ടു മേശകളും ഉണ്ടായിരുന്നു; അവയുടെ മേൽ ഹോമയാഗവും പാപയാഗവും അകൃത്യയാഗവും അറുത്തിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഗോപുരത്തിന്‍റെ പൂമുഖത്ത് ഇപ്പുറത്ത് രണ്ടു മേശയും അപ്പുറത്തു രണ്ടു മേശയും ഉണ്ടായിരുന്നു; അവയുടെമേൽ ഹോമയാഗവും പാപയാഗവും അകൃത്യയാഗവും അറുക്കും.
Malayalam Bible POC-ML 2013
ദഹനബലിക്കും പാപപരിഹാരബലിക്കും പ്രായശ്‌ചിത്തബലിക്കുമുള്ള മൃഗങ്ങളെ കൊല്ലുന്നതിന്‌ പടിപ്പുരയുടെ പൂമുഖത്തില്‍ ഇരുവശത്തും ഓരോമേശയുണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കവാടത്തിന്റെ പൂമുഖത്ത് ഇരുവശങ്ങളിലുമായി ഈരണ്ടു മേശകൾ ഉണ്ടായിരുന്നു. അതിന്മേൽവെച്ചാണ് ഹോമയാഗവും പാപശുദ്ധീകരണയാഗവും അകൃത്യയാഗവും അറത്തിരുന്നത്.