Ezekiel 40:41 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പൂമുഖത്തിന്‍റെ മറുവശത്തും രണ്ടുമേശകള്‍ ഉണ്ടായിരുന്നു. നാലു മേശകള്‍ അകത്തും, നാലുമേശകള്‍ പടിപ്പുരയ്‍ക്കു വെളിയില്‍ പാര്‍ശ്വങ്ങളിലും ആയി മൊത്തം എട്ടു മേശകളാണ് ഉണ്ടായിരുന്നത്. അവയ്‍ക്കുമേല്‍ വച്ചു ബലിമൃഗങ്ങളെ കൊന്നുവന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഗോപുരത്തിന്റെ പാർശ്വഭാഗത്തു ഇപ്പുറത്തു നാലും അപ്പുറത്തു നാലും ഇങ്ങിനെ എട്ടു മേശ ഉണ്ടായിരുന്നു; അവയുടെ മേൽ അവർ യാഗങ്ങളെ അറുക്കും.
Malayalam 1992 MBSI
ഗോപുരത്തിന്റെ പാര്‍ശ്വഭാഗത്തു ഇപ്പുറത്തു നാലും അപ്പുറത്തു നാലും ഇങ്ങിനെ എട്ടു മേശ ഉണ്ടായിരുന്നു; അവയുടെ മേല്‍ അവര്‍ യാഗങ്ങളെ അറുക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഗോപുരത്തിന്റെ പാർശ്വഭാഗത്ത് ഇരുവശത്തും നാലുവീതം, ഇങ്ങനെ എട്ടു മേശകൾ ഉണ്ടായിരുന്നു; അവയുടെ മേൽ അവർ യാഗങ്ങളെ അറുത്തിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഗോപുരത്തിന്‍റെ പാര്‍ശ്വഭാഗത്ത് ഇപ്പുറത്ത് നാലും അപ്പുറത്തു നാലും ഇങ്ങനെ എട്ടു മേശ ഉണ്ടായിരുന്നു; അവയുടെമേൽ അവര്‍ യാഗങ്ങളെ അറുക്കും.
Malayalam Bible POC-ML 2013
പടിപ്പുരയ്‌ക്ക് അകത്തും പുറത്തുമായി നന്നാലു മേശകളുണ്ടായിരുന്നു; അങ്ങനെ എട്ടു മേശ. അവമേലാണ് ബലിമൃഗങ്ങളെകൊന്നിരുന്നത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇങ്ങനെ കവാടത്തിന്റെ ഒരുവശത്തു നാലും മറുവശത്തു നാലുമായി എട്ടു മേശ ഉണ്ടായിരുന്നു. അവയുടെമേൽ യാഗങ്ങൾക്കുള്ളവ അറത്തിരുന്നു.