Ezekiel 40:42 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹോമയാഗത്തിനുവേണ്ടി ഒന്നരമുഴം നീളവും ഒന്നരമുഴം വീതിയും ഒരു മുഴം ഉയരവുമായി വെട്ടിയെടുത്ത കല്ലുകൊണ്ടു നിര്‍മിച്ച നാലു മേശകള്‍ ഉണ്ടായിരുന്നു. ഹോമയാഗത്തിനും മറ്റുമുള്ള മൃഗങ്ങളെ അറുക്കുന്ന ആയുധങ്ങളും അവയ്‍ക്കുമേലാണു വച്ചിരുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹോമയാഗത്തിന്നുള്ള നാലു മേശയും ചെത്തിയ കല്ലുകൊണ്ടു ഒന്നര മുഴം നീളവും ഒന്നര മുഴം വീതിയും ഒരു മുഴം ഉയരവുമായി ഉണ്ടാക്കിയിരുന്നു; അവയുടെ മേൽ അവർ ഹോമയാഗവും ഹനനയാഗവും അറുപ്പാനുള്ള ആയുധങ്ങൾ വെക്കും.
Malayalam 1992 MBSI
ഹോമയാഗത്തിന്നുള്ള നാലു മേശയും ചെത്തിയ കല്ലുകൊണ്ടു ഒന്നര മുഴം നീളവും ഒന്നര മുഴം വീതിയും ഒരു മുഴം ഉയരവുമായി ഉണ്ടാക്കിയിരുന്നു; അവയുടെ മേല്‍ അവര്‍ ഹോമയാഗവും ഹനനയാഗവും അറുപ്പാനുള്ള ആയുധങ്ങള്‍ വേക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹോമയാഗത്തിനുള്ള നാലു മേശകളും ചെത്തിയ കല്ലുകൊണ്ട് ഒന്നര മുഴം നീളവും ഒന്നര മുഴം വീതിയും ഒരു മുഴം ഉയരവുമായി ഉണ്ടാക്കിയിരുന്നു; ഹോമയാഗവും ഹനനയാഗവും അറുക്കുവാനുള്ള ആയുധങ്ങൾ, അവയുടെ മേൽ അവർ വച്ചിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹോമയാഗത്തിനുള്ള നാലു മേശയും ചെത്തിയ കല്ലുകൊണ്ട് ഒന്നര മുഴം നീളവും ഒന്നര മുഴം വീതിയും ഒരു മുഴം ഉയരവുമായി ഉണ്ടാക്കിയിരുന്നു; അവയുടെമേൽ അവര്‍ ഹോമയാഗവും ഹനനയാഗവും അറുപ്പാനുള്ള ആയുധങ്ങള്‍ വയ്ക്കും.
Malayalam Bible POC-ML 2013
ദഹനബലിക്കുവേണ്ടി കല്ലില്‍ കൊത്തിയെടുത്ത ഒന്നര മുഴം നീള വും ഒന്നരമുഴംവീതിയും ഒരു മുഴം ഉയരവുമുള്ള നാലു മേശകളുണ്ടായിരുന്നു. ദഹനബലിക്കും മറ്റു ബലികള്‍ക്കുമുള്ള മൃഗങ്ങളെ കൊല്ലുന്നതിന്‌ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും അവയിലാണു വച്ചിരുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹോമയാഗത്തിനുള്ള നാലു മേശയും ചെത്തിയ കല്ലുകൊണ്ടു നിർമിച്ചിരുന്നു. ഓരോന്നിനും ഒന്നരമുഴം നീളവും ഒന്നരമുഴം വീതിയും ഒരുമുഴം ഉയരവും ഉണ്ടായിരുന്നു. ഹോമയാഗത്തിനും മറ്റു യാഗങ്ങൾക്കുമുള്ളവ അറക്കുന്നതിനുള്ള ആയുധങ്ങൾ അവയുടെമേൽ വെച്ചിരുന്നു.