Ezekiel 40:44 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് അയാള്‍ എന്നെ അകത്തെ അങ്കണത്തിലേക്കു കൊണ്ടുപോയി. അവിടെ രണ്ട് മണ്ഡപങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് വടക്കേ പടിപ്പുരയ്‍ക്കരികെ തെക്കോട്ടു ദര്‍ശനമുള്ളതും മറ്റേത് തെക്കേ പടിപ്പുരയ്‍ക്കരികെ വടക്കോട്ടു ദര്‍ശനമുള്ളതും ആയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അകത്തെ ഗോപുരത്തിന്നു പുറത്തു, അകത്തെ പ്രാകാരത്തിൽ തന്നേ, രണ്ടു മണ്ഡപം ഉണ്ടായിരുന്നു; ഒന്നു വടക്കെഗോപുരത്തിന്റെ പാർശ്വത്തു തെക്കോട്ടു ദർശനമുള്ളതായിരുന്നു; മറ്റേതു തെക്കെഗോപുരത്തിന്റെ പാർശ്വത്തു വടക്കോട്ടു ദർശനമുള്ളതായിരുന്നു.
Malayalam 1992 MBSI
അകത്തെ ഗോപുരത്തിന്നു പുറത്തു, അകത്തെ പ്രാകാരത്തില്‍ തന്നേ, രണ്ടു മണ്ഡപം ഉണ്ടായിരുന്നു; ഒന്നു വടക്കെ ഗോപുരത്തിന്റെ പാര്‍ശ്വത്തു തെക്കോട്ടു ദര്‍ശനമുള്ളതായിരുന്നു; മറ്റേതു തെക്കെ ഗോപുരത്തിന്റെ പാര്‍ശ്വത്തു വടക്കോട്ടു ദര്‍ശനമുള്ളതായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അകത്തെ ഗോപുരത്തിനു പുറത്ത്, അകത്തെ പ്രാകാരത്തിൽ തന്നെ, രണ്ടു മണ്ഡപങ്ങൾ ഉണ്ടായിരുന്നു; ഒന്ന് വടക്കെ ഗോപുരത്തിന്റെ പാർശ്വത്തിൽ തെക്കോട്ടു ദർശനമുള്ളതായിരുന്നു; മറ്റേത് തെക്കെഗോപുരത്തിന്റെ പാർശ്വത്തിൽ വടക്കോട്ടു ദർശനമുള്ളതായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അകത്തെ ഗോപുരത്തിനു പുറത്ത്, അകത്തെ പ്രാകാരത്തിൽ തന്നെ, രണ്ടു മണ്ഡപം ഉണ്ടായിരുന്നു; ഒന്നു വടക്കേ ഗോപുരത്തിന്‍റെ പാര്‍ശ്വത്തു തെക്കോട്ടു ദര്‍ശനമുള്ളതായിരുന്നു; മറ്റേതു തെക്കേ ഗോപുരത്തിന്‍റെ പാര്‍ശ്വത്തു വടക്കോട്ടു ദര്‍ശനമുള്ളതായിരുന്നു.
Malayalam Bible POC-ML 2013
പിന്നീട് അവന്‍ എന്നെ പുറത്തുനിന്ന് അകത്തേ അങ്കണത്തിലേക്കു കൊണ്ടുപോയി. അവിടെ അകത്തളത്തില്‍ രണ്ടു മുറികളുണ്ടായിരുന്നു. ഒന്ന് തെക്കോട്ടു ദര്‍ശനമായി വടക്കേ പടിപ്പുരയ്‌ക്കടുത്തും മറ്റേത് വടക്കോട്ടു ദര്‍ശനമായി തെക്കേ പടിപ്പുരയ്‌ക്കടുത്തുമായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അകത്തെ കവാടത്തിനു പുറത്ത് അകത്തെ അങ്കണത്തിൽത്തന്നെ ഗായകർക്കുള്ള രണ്ടു മുറികൾ ഉണ്ടായിരുന്നു. ഒന്ന് വടക്കേകവാടത്തിന്റെ പാർശ്വത്തിൽ തെക്കോട്ടു ദർശനമുള്ളതും മറ്റേത് തെക്കേ കവാടത്തിന്റെ പാർശ്വത്തിൽ വടക്കോട്ടു ദർശനമുള്ളതും ആയിരുന്നു.