Ezekiel 40:46 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വടക്കോട്ടു ദര്‍ശനമുള്ള മണ്ഡപം യാഗപീഠത്തിന്‍റെ ചുമതല വഹിക്കുന്ന പുരോഹിതന്മാര്‍ക്കും ഉള്ളതാണെന്ന് അയാള്‍ എന്നോടു പറഞ്ഞു. ഈ പുരോഹിതന്മാര്‍ സാദോക്കിന്‍റെ പുത്രന്മാരാണ്. ലേവിയുടെ പുത്രന്മാരില്‍ ഇവര്‍ക്കു മാത്രമാണ് സര്‍വേശ്വരനെ ശുശ്രൂഷിക്കുന്നതിന് അടുത്തുചെല്ലാന്‍ അനുവാദമുള്ളത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വടക്കോട്ടു ദർശനമുള്ള മണ്ഡപം യാഗപീഠത്തിന്റെ വിചാരകരായ പുരോഹിതന്മാർക്കുള്ളതു; ഇവർ യഹോവെക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു അടുത്തുചെല്ലുന്ന ലേവ്യരിൽ സാദോക്കിന്റെ പുത്രന്മാരാകുന്നു.
Malayalam 1992 MBSI
വടക്കോട്ടു ദര്‍ശനമുള്ള മണ്ഡപം യാഗപീഠത്തിന്റെ വിചാരകരായ പുരോഹിതന്മാര്‍ക്കുംള്ളതു; ഇവര്‍ യഹോവേക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു അടുത്തുചെല്ലുന്ന ലേവ്യരില്‍ സാദോക്കിന്റെ പുത്രന്മാരാകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വടക്കോട്ടു ദർശനമുള്ള മണ്ഡപം യാഗപീഠത്തിന്റെ ചുമതലക്കാരായ പുരോഹിതന്മാർക്കുള്ളത്; ഇവർ യഹോവയ്ക്കു ശുശ്രൂഷ ചെയ്യേണ്ടതിന് അടുത്തുചെല്ലുന്ന ലേവ്യരിൽ സാദോക്കിന്റെ പുത്രന്മാരാകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വടക്കോട്ടു ദര്‍ശനമുള്ള മണ്ഡപം യാഗപീഠത്തിന്‍റെ വിചാരകരായ പുരോഹിതന്മാര്‍ക്കുള്ളത്; ഇവര്‍ യഹോവയ്ക്കു ശുശ്രൂഷ ചെയ്യേണ്ടതിന് അടുത്തുചെല്ലുന്ന ലേവ്യരിൽ സാദോക്കിന്‍റെ പുത്രന്മാരാകുന്നു.
Malayalam Bible POC-ML 2013
ബലിപീഠത്തിന്‍െറ ചുമതല വഹിക്കുന്ന പുരോഹിതന്‍മാര്‍ക്കുള്ളതാണ്‌ വടക്കോട്ടു ദര്‍ശനമുള്ള മുറി. സാദോക്കിന്‍െറ പുത്രന്‍മാരാണ്‌ ഇവര്‍. ലേവി പുത്രന്‍മാരില്‍ ഇവര്‍ക്കുമാത്രമേ കര്‍ത്താവിനു ശുശ്രൂഷ ചെയ്യാന്‍ അവിടുത്തെ സമീപിക്കാന്‍ പാടുള്ളു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വടക്കോട്ടു ദർശനമുള്ള മുറി യാഗപീഠത്തിന്റെ ചുമതലയുള്ള പുരോഹിതന്മാർക്കുംവേണ്ടിയുള്ളതാണ്. യഹോവയുടെ സന്നിധിയോട് അടുത്തുചെന്ന് അവിടത്തെ മുമ്പാകെ ശുശ്രൂഷചെയ്യാൻ യോഗ്യതയുള്ള ലേവ്യർ, സാദോക്കിന്റെ പുത്രന്മാരായ ഇവർമാത്രമായിരുന്നു.”