Ezekiel 40:48 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് അയാള്‍ എന്നെ ദേവാലയത്തിന്‍റെ പൂമുഖത്തേക്കു കൊണ്ടുവന്നു. അയാള്‍ പൂമുഖത്തിന്‍റെ കട്ടിളക്കാലുകള്‍ അളന്നു. ഇരുവശങ്ങള്‍ക്കും അഞ്ചുമുഴം പൊക്കവും വാതിലിന് പതിനാലു മുഴം വീതിയും ഉണ്ടായിരുന്നു. പടിപ്പുരയുടെ പാര്‍ശ്വഭിത്തികള്‍ക്ക് മൂന്നു മുഴം വീതം വീതി ആയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ അവൻ എന്നെ ആലയത്തിന്റെ പൂമുഖത്തു കൊണ്ടുചെന്നു; അവൻ പൂമുഖത്തിന്റെ മുറിച്ചുവർ അളന്നു, ഇപ്പുറത്തുള്ളതു അഞ്ചു മുഴം; അപ്പുറത്തുള്ളതു അഞ്ചു മുഴം; മുറിച്ചുവരിന്റെ വീതിയോ ഇപ്പുറത്തു മൂന്നു മുഴവും അപ്പുറത്തു മൂന്നു മുഴവും ആയിരുന്നു.
Malayalam 1992 MBSI
പിന്നെ അവന്‍ എന്നെ ആലയത്തിന്റെ പൂമുഖത്തു കൊണ്ടുചെന്നു; അവന്‍ പൂമുഖത്തിന്റെ മുറിച്ചുവര്‍ അളന്നു, ഇപ്പുറത്തുള്ളതു അഞ്ചു മുഴം; അപ്പുറത്തുള്ളതു അഞ്ചു മുഴം; മുറിച്ചുവരിന്റെ വീതിയോ ഇപ്പുറത്തു മൂന്നു മുഴവും അപ്പുറത്തു മൂന്നു മുഴവും ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ അവൻ എന്നെ ആലയത്തിന്റെ പൂമുഖത്തു കൊണ്ടുചെന്നു; അവൻ പൂമുഖത്തിന്റെ കട്ടിളപ്പടി അളന്നു, ഇരുവശത്തും അഞ്ചു മുഴം വീതം; കട്ടിളപ്പടിയുടെ വീതിയോ ഇരുവശവും മൂന്നു മുഴം വീതം ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ അവന്‍ എന്നെ ആലയത്തിന്‍റെ പൂമുഖത്തു കൊണ്ടുചെന്നു; അവന്‍ പൂമുഖത്തിന്‍റെ മുറിച്ചുവര്‍ അളന്നു, ഇപ്പുറത്തുള്ളത് അഞ്ചു മുഴം; അപ്പുറത്തുള്ളത് അഞ്ച് മുഴം; മുറിച്ചുവരിന്‍റെ വീതിയോ ഇപ്പുറത്തു മൂന്നു മുഴവും അപ്പുറത്തു മൂന്നു മുഴവും ആയിരുന്നു.
Malayalam Bible POC-ML 2013
അവന്‍ എന്നെ ദേവാലയത്തിന്‍െറ പൂമുഖത്തേക്കു കൊണ്ടുവന്നു. പൂമുഖത്തിന്‍െറ കട്ടിളപ്പടികള്‍ അവന്‍ അളന്നു - അഞ്ചു മുഴം. വാതിലിന്‍െറ വീതി പതിന്നാലുമുഴമായിരുന്നു. അതിന്‍െറ പാര്‍ശ്വഭിത്തികള്‍ മൂന്നു മുഴംവീതം. പൂമുഖത്തിന്‍െറ നീളം ഇരുപതു മുഴവും വീതി പന്ത്രണ്ടു മുഴവുമായിരുന്നു. അതിലേക്കു പത്തു പടികളും കട്ടിളപ്പടികളും ഇരുവശത്തും തൂണുകളുമുണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ അദ്ദേഹം എന്നെ ദൈവാലയത്തിന്റെ പൂമുഖത്തു കൊണ്ടുവന്നു; പൂമുഖത്തിന്റെ കട്ടിളക്കാലുകൾ അദ്ദേഹം അളന്നു. അവയ്ക്ക് ഇരുവശത്തും അഞ്ചുമുഴംവീതം വീതി ഉണ്ടായിരുന്നു. അതിന്റെ പ്രവേശനകവാടത്തിന്റെ വീതി പതിനാലുമുഴവും തള്ളിനിൽക്കുന്ന മതിലുകൾക്ക് മൂന്നുമുഴംവീതവും ഇരുവശങ്ങളിലും ഉണ്ടായിരുന്നു.