Ezekiel 40:49 — Compare Translations

6 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പൂമുഖത്തിന് ഇരുപതുമുഴം നീളവും പന്ത്രണ്ടു മുഴം വീതിയും ആയിരുന്നു. അതില്‍ പ്രവേശിക്കാന്‍ പത്തു പടവുകള്‍ കയറേണ്ടിയിരുന്നു. കട്ടിളക്കാലുകള്‍ക്കരികില്‍ ഇരുവശത്തും രണ്ടു തൂണുകള്‍ ഉണ്ടായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പൂമുഖത്തിന്റെ നീളം ഇരുപതു മുഴം, വീതി പന്ത്രണ്ടു മുഴം, അതിലേക്കു കയറുവാനുള്ള പതനം പത്തു; മുറിച്ചുവരുകൾക്കരികെ ഇപ്പുറത്തു ഒന്നും അപ്പുറത്തു ഒന്നുമായി തൂണുകൾ ഉണ്ടായിരുന്നു.
Malayalam 1992 MBSI
പൂമുഖത്തിന്റെ നീളം ഇരുപതു മുഴം, വീതി പന്ത്രണ്ടു മുഴം, അതിലേക്കു കയറുവാനുള്ള പതനം പത്തു; മുറിച്ചുവരുകള്‍ക്കരികെ ഇപ്പുറത്തു ഒന്നും അപ്പുറത്തു ഒന്നുമായി തൂണുകള്‍ ഉണ്ടായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പൂമുഖത്തിന്റെ നീളം ഇരുപതു മുഴം, വീതി പന്ത്രണ്ടു മുഴം, അതിലേക്കു കയറുവാനുള്ള പടികൾ പത്ത്; കട്ടിളപ്പടികൾക്കരികിൽ ഇരുവശത്തും ഓരോ തൂണുകൾ ഉണ്ടായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പൂമുഖത്തിന്‍റെ നീളം ഇരുപതു മുഴം, വീതി പന്ത്രണ്ടു മുഴം, അതിലേക്കു കയറുവാനുള്ള പതനം പത്ത്, മുറിച്ചുവരുകള്‍ക്കരികെ ഇപ്പുറത്ത് ഒന്നും അപ്പുറത്ത് ഒന്നുമായി തൂണുകള്‍ ഉണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പൂമുഖത്തിന്റെ വീതി ഇരുപതു മുഴവും മുൻവശംമുതൽ പുറകുവശംവരെ പന്ത്രണ്ടു മുഴവും ആയിരുന്നു. അതിലേക്കു കയറുന്നതിനു പടികളുടെ ഒരുനിര ഉണ്ടായിരുന്നു. കട്ടിളക്കാലിന്റെ ഇരുവശത്തും തൂണുകൾ ഉണ്ടായിരുന്നു.