Ezekiel 41:1 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് അയാള്‍ എന്നെ ദേവാലയത്തിന്‍റെ അന്തര്‍മന്ദിരത്തിലേക്ക് നയിച്ചു. അതിന്‍റെ കട്ടിളകള്‍ അയാള്‍ അളന്നു. ഓരോ വശത്തുമുള്ള കട്ടിളയുടെ വീതി ആറു മുഴം ആയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനന്തരം അവൻ എന്നെ മന്ദിരത്തിലേക്കു കൊണ്ടുചെന്നു, മുറിച്ചുവരുകളെ അളന്നു; മുറിച്ചുവരുകളുടെ വീതി ഇപ്പുറത്തു ആറു മുഴവും അപ്പുറത്തു ആറു മുഴവും ആയിരുന്നു.
Malayalam 1992 MBSI
അനന്തരം അവന്‍ എന്നെ മന്ദിരത്തിലേക്കു കൊണ്ടുചെന്നു, മുറിച്ചുവരുകളെ അളന്നു; മുറിച്ചുവരുകളുടെ വീതി ഇപ്പുറത്തു ആറു മുഴവും അപ്പുറത്തു ആറു മുഴവും ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അനന്തരം അവൻ എന്നെ മന്ദിരത്തിലേക്കു കൊണ്ടുചെന്ന്, കട്ടിളപ്പടികൾ അളന്നു; കട്ടിളപ്പടികളുടെ വീതി ഒരുവശത്ത് ആറു മുഴവും മറുവശത്ത് ആറു മുഴവും ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അനന്തരം അവന്‍ എന്നെ മന്ദിരത്തിലേക്കു കൊണ്ടുചെന്നു, മുറിച്ചുവരുകളെ അളന്നു; മുറിച്ചുവരുകളുടെ വീതി ഇപ്പുറത്ത് ആറു മുഴവും അപ്പുറത്ത് ആറു മുഴവും ആയിരുന്നു.
Malayalam Bible POC-ML 2013
അവന്‍ എന്നെ ദേവാലയത്തില്‍ വിശുദ്‌ധ സ്‌ഥലത്തേക്കു കൊണ്ടുവന്നു. അവന്‍ അവിടത്തെ കട്ടിളപ്പടികള്‍ അളന്നു. അവയുടെ ഓരോവശത്തിന്‍െറയും വീതി ആറുമുഴമായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം ആ പുരുഷൻ എന്നെ ആലയത്തിലെ വിശാലമായ മുറിയിലേക്കു കൊണ്ടുവന്ന് കട്ടിളക്കാലുകൾ അളന്നു. കട്ടിളക്കാലുകളുടെ വീതി ഇരുവശങ്ങളിൽ ഓരോന്നിലും ആറുമുഴം വീതമായിരുന്നു.