Ezekiel 41:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദേവാലയാങ്കണത്തിന് അഭിമുഖമായി പടിഞ്ഞാറു വശത്തുണ്ടായിരുന്ന കെട്ടിടത്തിന്‍റെ നീളം തൊണ്ണൂറു മുഴവും വീതി എഴുപതു മുഴവും ചുറ്റുമുള്ള ഭിത്തിയുടെ കനം അഞ്ച് മുഴവും ആയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മുറ്റത്തിന്റെ മുമ്പിൽ പടിഞ്ഞാറോട്ടുള്ള കെട്ടിടം എഴുപതു മുഴം വീതിയുള്ളതും കെട്ടിടത്തിന്റെ ചുറ്റുമുള്ള ചുവർ അഞ്ചു മുഴം കനമുള്ളതും തൊണ്ണൂറു മുഴം നീളമുള്ളതും ആയിരുന്നു.
Malayalam 1992 MBSI
അവന്‍ ആലയം അളന്നുനീളം നൂറു മുഴം; മുറ്റവും കെട്ടിടവും അതിന്റെ ചുവരുകളും അളന്നു; അതിന്നും നൂറു മുഴം നീളം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മുറ്റത്തിന്റെ മുമ്പിൽ പടിഞ്ഞാറോട്ടുള്ള കെട്ടിടം എഴുപതു മുഴം വീതിയുള്ളതും കെട്ടിടത്തിന്റെ ചുറ്റുമുള്ള ഭിത്തി അഞ്ചു മുഴം ഘനമുള്ളതും തൊണ്ണൂറു മുഴം നീളമുള്ളതും ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മുറ്റത്തിന്‍റെ മുമ്പിൽ പടിഞ്ഞാറോട്ടുള്ള കെട്ടിടം എഴുപതു മുഴം വീതിയുള്ളതും കെട്ടിടത്തിന്റെ ചുറ്റുമുള്ള ചുവര്‍ അഞ്ചു മുഴം കനമുള്ളതും തൊണ്ണൂറു മുഴം നീളമുള്ളതും ആയിരുന്നു.
Malayalam Bible POC-ML 2013
പടിഞ്ഞാറ് ദേവായത്തിന്‍െറ അങ്കണത്തിനഭിമുഖമായി നില്‍ക്കുന്ന കെട്ടിടത്തിന്‍െറ വീതി എഴുപതു മുഴമായിരുന്നു. അതിന്‍െറ ചുറ്റുമുള്ള ഭിത്തിക്ക് അഞ്ചു മുഴം കനവും തൊണ്ണൂറു മുഴം നീളവും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആലയത്തിന്റെ അങ്കണത്തിന് അഭിമുഖമായി പടിഞ്ഞാറുവശത്തുള്ള കെട്ടിടത്തിന്റെ വീതി എഴുപതുമുഴമായിരുന്നു. കെട്ടിടത്തിന്റെ ചുറ്റുമുള്ള മതിലിന്റെ കനം അഞ്ചുമുഴവും അതിന്റെ ആകെ നീളം തൊണ്ണൂറു മുഴവുമായിരുന്നു.