Ezekiel 41:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇവയ്‍ക്കു മൂന്നിനും ചുറ്റുമായി അകത്തേക്ക് ഇടുങ്ങിയതും അഴിയിട്ടതുമായ ജാലകങ്ങള്‍ ഉണ്ടായിരുന്നു. ജാലകങ്ങള്‍ക്കു മറയും അന്തര്‍മന്ദിരത്തിന്‍റെ പുറത്ത് ഉമ്മരപ്പടിയുടെ മുകള്‍ഭാഗം വരെ പുറമേ ചുറ്റും പലക അടിച്ചിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഉമ്മരപ്പടികൾക്കും അഴിയുള്ള ജാലകങ്ങൾക്കും ഉമ്മരപ്പടിക്കു മേൽ മൂന്നു നിലയായി ചുറ്റും ഉണ്ടായിരുന്ന നടപ്പുരകൾക്കും നിലംതൊട്ട് ജാലകങ്ങളോളവും പലകയടിച്ചിരുന്നു; ജാലകങ്ങളോ മൂടിയിരുന്നു.
Malayalam 1992 MBSI
അകത്തെ ആലയത്തിന്‍ വാതിലിന്റെ മേല്‍ഭാഗംവരെയും പുറമെയും ചുറ്റും എല്ലാചുവരിന്മേലും അകത്തും പുറത്തും ചിത്രപ്പണി ഉണ്ടായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഉമ്മരപ്പടികൾക്കും അഴിയുള്ള ജാലകങ്ങൾക്കും ഉമ്മരപ്പടിക്കു മേൽ മൂന്നു നിലയായി ചുറ്റും ഉണ്ടായിരുന്ന നടപ്പുരകൾക്കും നിലത്തുനിന്ന് ജാലകങ്ങൾ വരെ പലകയടിച്ചിരുന്നു; ജാലകങ്ങൾ മൂടിയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അകത്തെ മന്ദിരത്തിനും പ്രാകാരത്തിന്‍റെ പൂമുഖങ്ങള്‍ക്കും ഉമ്മരപ്പടികള്‍ക്കും അഴിയുള്ള ജാലകങ്ങള്‍ക്കും ഉമ്മരപ്പടിക്കുമേൽ മൂന്നു നിലയായി ചുറ്റും ഉണ്ടായിരുന്ന നടപ്പുരകള്‍ക്കും നിലംതൊട്ടു ജാലകങ്ങളോളവും പലകയടിച്ചിരുന്നു; ജാലകങ്ങളോ മൂടിയിരുന്നു.
Malayalam Bible POC-ML 2013
കെട്ടിടം ഇരുവശത്തുമുള്ള ഭിത്തികളുള്‍പ്പെടെ അളന്നു - നൂറുമുഴം നീളം. അകത്ത് വിശുദ്‌ധസ്‌ഥലത്തും ശ്രീകോവിലിലും പുറത്ത് പൂമുഖത്തും തറമുതല്‍ കിളിവാതിലുകള്‍വരെ ചുറ്റും പലകയടിച്ചിരുന്നു. കിളിവാതിലുകള്‍ക്ക് അഴിയിട്ടിരുന്നു; മറയ്‌ക്കാന്‍ വിരിയും ഉണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇവ മൂന്നിനും ചുറ്റുമുള്ള തട്ടുതട്ടായ ഇരിപ്പിടങ്ങൾ ഉമ്മറപ്പടികൾ വീതികുറഞ്ഞ ജനാലകൾ—ഉമ്മറപ്പടിയും ഉൾപ്പെടെ അതിനപ്പുറമുള്ള എല്ലാം—നിലത്തുനിന്ന് ജാലകങ്ങൾവരെയും തടികൊണ്ടു മറച്ചിരുന്നു, ജാലകങ്ങളോ അടച്ചിരുന്നു.