Ezekiel 41:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തടികൊണ്ടു നിര്‍മിച്ച യാഗപീഠംപോലെ തോന്നിക്കുന്ന ഏതോ ഒന്ന് വിശുദ്ധമന്ദിരത്തിന്‍റെ മുമ്പിലുണ്ടായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മന്ദിരത്തിന്നു ചതുരമായുള്ള മുറിച്ചുവരുകളും വിശുദ്ധമന്ദിരത്തിന്റെ മുമ്പിൽ യാഗപീഠംപോലെയുള്ളൊന്നും ഉണ്ടായിരുന്നു.
Malayalam 1992 MBSI
യാഗപീഠം മരംകൊണ്ടുള്ളതും മൂന്നു മുഴം ഉയരവും രണ്ടുമുഴം നീളവും ഉള്ളതുമായിരുന്നു; അതിന്റെ കോണുകളും ചുവടും വശങ്ങളും മരംകൊണ്ടായിരുന്നു; അവന്‍ എന്നോടുഇതു യഹോവയുടെ സന്നിധിയിലെ മേശയാകുന്നു എന്നു കല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മന്ദിരത്തിന് സമചതുരമായുള്ള കട്ടിളക്കാലുകളുണ്ടായിരുന്നു; അവ വിശുദ്ധമന്ദിരത്തിന്റെ മുമ്പിൽ യാഗപീഠംപോലെയുള്ളതായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മന്ദിരത്തിനു ചതുരമായുള്ള മുറിച്ചുവരുകളും വിശുദ്ധമന്ദിരത്തിന്‍റെ മുമ്പിൽ യാഗപീഠം പോലെയുള്ള ഒന്നും ഉണ്ടായിരുന്നു.
Malayalam Bible POC-ML 2013
വിശുദ്‌ധസ്‌ഥലത്തിന്‍െറ കട്ടിളക്കാല്‍ സമചതുരത്തിലായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വിശാലമായ മുറിക്ക് ദീർഘചതുരമായ കട്ടിള ഉണ്ടായിരുന്നു, അതിവിശുദ്ധസ്ഥാനത്തിനു മുന്നിലുള്ള കട്ടിളയും അതിനു സമാനമായിരുന്നു.