Ezekiel 41:24 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഓരോ കതകിനും മടക്കാവുന്ന രണ്ടു പാളികളുണ്ടായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കതകുകൾക്കു ഈരണ്ടു മടക്കുകതകു ഉണ്ടായിരുന്നു; ഒരു കതകിന്നു രണ്ടു മടക്കുകതകു; മറ്റെ കതകിന്നു രണ്ടു മടക്കുകതകു.
Malayalam 1992 MBSI
ചുവരുകളില്‍ എന്നപോലെ മന്ദിരത്തിന്റെ കതകുകളിന്മേലും കെരൂബുകളും ഈന്തപ്പനകളും ഉണ്ടാക്കിയിരുന്നു; പുറമെ പൂമുഖത്തിന്റെ മുമ്പില്‍ ഒരു കനത്ത മരത്തുലാം ഉണ്ടായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കതകുകൾക്ക് ഈരണ്ടു മടക്കുപാളികൾ ഉണ്ടായിരുന്നു; ഒരു കതകിന് രണ്ടു മടക്കുപാളികൾ; മറ്റെ കതകിന് രണ്ടു മടക്കുപാളികൾ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കതകുകള്‍ക്ക് ഈരണ്ടു മടക്കുകതക് ഉണ്ടായിരുന്നു; ഒരു കതകിനു രണ്ടു മടക്കുകതക്; മറ്റേ കതകിനു രണ്ടു മടക്കുകതക്.
Malayalam Bible POC-ML 2013
വാതിലുകള്‍ക്കു തിരിയുന്ന ഈരണ്ടു പാളികളുണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഓരോ കതകിനും രണ്ടു പലകകൾ വീതമായിരുന്നു ഉണ്ടായിരുന്നത്—വിജാഗിരിവെച്ച രണ്ടു പലകകൾ ഓരോ വാതിലിനും.