Ezekiel 41:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് അയാള്‍ അന്തര്‍മന്ദിരം അളന്നു; അതിനു നാല്പതുമുഴം നീളം, ഇരുപതു മുഴം വീതി. പിന്നീട് അയാള്‍ അന്തര്‍മന്ദിരത്തിന്‍റെ ഉള്ളില്‍ കടന്ന് അതിന്‍റെ കട്ടിളകള്‍ അളന്നു. അവയുടെ വീതി രണ്ടു മുഴം. പ്രവേശനദ്വാരത്തിന് വീതി ആറു മുഴവും പാര്‍ശ്വഭിത്തികള്‍ക്ക് ഏഴു മുഴവും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ അവൻ അകത്തേക്കു ചെന്നു, പ്രവേശനത്തിന്റെ മുറിച്ചുവരുകളെ അളന്നു: കനം രണ്ടു മുഴവും പ്രവേശനത്തിന്റെ വീതി ആറു മുഴവും മുറിച്ചുവരുകളുടെ വീതി ഏഴേഴു മുഴവുമായിരുന്നു.
Malayalam 1992 MBSI
അവന്‍ അതിന്റെ നീളം അളന്നുഇരുപതുമുഴം; വീതി മന്ദിരത്തിന്നൊത്തവണ്ണം ഇരുപതു മുഴം; ഇതു അതിവിശുദ്ധസ്ഥലം എന്നു അവന്‍ എന്നോടു കല്പിച്ചു,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ അവൻ അകത്തേക്കു ചെന്ന്, പ്രവേശനകവാടത്തിന്റെ കട്ടിളപ്പടികൾ അളന്നു: ഘനം രണ്ടു മുഴവും അതിന്റെ ഉയരം ആറു മുഴവും കട്ടിളപ്പടികളുടെ വീതി ഏഴു മുഴം വീതവുമായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ അവന്‍ അകത്തേക്കു ചെന്നു, പ്രവേശനത്തിന്‍റെ മുറിച്ചുവരുകളെ അളന്നു: കനം രണ്ടു മുഴവും പ്രവേശനത്തിന്‍റെ വീതി ആറു മുഴവും മുറിച്ചുവരുകളുടെ വീതി ഏഴേഴു മുഴവുമായിരുന്നു.
Malayalam Bible POC-ML 2013
പിന്നെ അവന്‍ അകത്തു കടന്ന്‌ കട്ടിളപ്പടി അളന്നു, കനം രണ്ടു മുഴം; കവാടത്തിന്‍െറ വീതി ആറുമുഴം. പാര്‍ശ്വഭിത്തികള്‍ ഏഴു മുഴം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നീട് അദ്ദേഹം അന്തർമന്ദിരത്തിലേക്കു ചെന്ന് പ്രവേശനത്തിലെ കട്ടിളക്കാലുകൾ അളന്നു. അതിന്റെ ഓരോന്നിന്റെയും വീതി രണ്ടുമുഴംവീതം ആയിരുന്നു. പ്രവേശനത്തിന്റെ വീതി ആറുമുഴവും പ്രവേശനത്തിന്റെ ഇരുവശവുമുള്ള തള്ളിനിൽക്കുന്ന ചുമരുകളുടെ വീതി ഏഴുമുഴം വീതവുമായിരുന്നു.