Ezekiel 41:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് ദേവാലയഭിത്തികള്‍ അളന്നു. അതിന്റെ കനം ആറു മുഴം. ദേവാലയത്തിന്‍റെ പാര്‍ശ്വമുറികളുടെ വീതി നാലു മുഴം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ അവൻ ആലയത്തിന്റെ ചുവർ അളന്നു: കനം ആറു മുഴം: ആലയത്തിന്റെ ചുറ്റുമുള്ള പുറവാരത്തിന്റെ വീതി നാലു മുഴം.
Malayalam 1992 MBSI
എന്നാല്‍ പുറവാരമുറികള്‍ ഒന്നിന്റെ മേല്‍ ഒന്നായി മൂന്നു നിലയായും നിലയില്‍ മുപ്പതു വീതവും ആയിരുന്നു; അവ ചുറ്റും ആലയത്തിന്നും പുറവാരമുറികള്‍ക്കും ഇടയിലുള്ള ചുവരിന്മേല്‍ പിടിപ്പാന്‍ തക്കവണ്ണം ചേര്‍ന്നിരുന്നു; എന്നാല്‍ തുലാങ്ങള്‍ ആലയഭിത്തിക്കകത്തു ചെന്നില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ അവൻ ആലയത്തിന്റെ ഭിത്തി അളന്നു: ഘനം ആറു മുഴം: ആലയത്തിന്റെ ചുറ്റുമുള്ള പാർശ്വമുറികളുടെ വീതി നാലു മുഴം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ അവന്‍ ആലയത്തിന്‍റെ ചുവര്‍ അളന്നു: കനം ആറു മുഴം; ആലയത്തിന്റെ ചുറ്റുമുള്ള പുറവാരത്തിന്റെ വീതി നാലു മുഴം.
Malayalam Bible POC-ML 2013
പിന്നെ അവന്‍ ദേവാലയത്തിന്‍െറ ഭിത്തിയുടെ കനം അളന്നു- ആറു മുഴം. ചുറ്റുമുള്ള പാര്‍ശ്വഭിത്തികളുടെ വീതി നാലു മുഴം. പാര്‍ശ്വമുറികള്‍ മൂന്നു നിലകളിലായി മുപ്പതുവീതം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം അദ്ദേഹം ആലയത്തിന്റെ ചുമർ അളന്നു. അതിന്റെ കനം ആറുമുഴം ആലയത്തിന്റെ ചുറ്റുമുള്ള മുറികളുടെ വീതി നാലുമുഴം.