Ezekiel 41:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പാര്‍ശ്വമുറികള്‍ മൂന്നു നിലകളിലായി നിലതോറും മുപ്പതു വീതം ഉണ്ടായിരുന്നു. ആ മുറികള്‍ താങ്ങു ചുവരുകളില്‍ ഉറപ്പിച്ചിരുന്നു. ദേവാലയഭിത്തികള്‍ അല്ലായിരുന്നു അവയെ താങ്ങി നിര്‍ത്തിയിരുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ പുറവാരമുറികൾ ഒന്നിന്റെ മേൽ ഒന്നായി മൂന്നു നിലയായും നിലയിൽ മുപ്പതു വീതവും ആയിരുന്നു; അവ ചുറ്റും ആലയത്തിന്നും പുറവാരമുറികൾക്കും ഇടയിലുള്ള ചുവരിന്മേൽ പിടിപ്പാൻ തക്കവണ്ണം ചേർന്നിരുന്നു; എന്നാൽ തുലാങ്ങൾ ആലയഭിത്തിക്കകത്തു ചെന്നില്ല.
Malayalam 1992 MBSI
പുറവാരമുറികള്‍ ആലയത്തിന്റെ ചുറ്റുപാടും മേലോട്ടു മേലോട്ടു വിസ്താരം ഏറും; ആലയത്തിന്നു ചുറ്റും മുറിക്കകത്തു മേലോട്ടു മേലോട്ടു വീതി കൂടും; അതുകൊണ്ടു പുരവാരത്തിന്റെ വിസ്താരം മേലോട്ടു മേലോട്ടു ഏറും; താഴത്തെ നിലയില്‍നിന്നു നടുവിലത്തേതില്‍കൂടി മേലത്തെ നിലയില്‍ കയറാം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ പാർശ്വമുറികൾ ഒന്നിന്റെ മേൽ ഒന്നായി മൂന്നു നിലയായും, ഒരു നിലയിൽ മുപ്പതു വീതവും ആയിരുന്നു; പാർശ്വമുറികൾക്കു ചുറ്റും തുലാങ്ങൾ ഉണ്ടായിരുന്നു; അവ ആലയത്തിനും പാർശ്വമുറികൾക്കും ഇടയിലുള്ള ഭിത്തിയെ താങ്ങിനിർത്തുവാൻ തക്കവിധം ചേർന്നിരുന്നു; എന്നാൽ തുലാങ്ങൾ ആലയഭിത്തിക്കകത്ത് എത്തിയിരുന്നില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ പുറവാരമുറികള്‍ ഒന്നിന്‍റെമേൽ ഒന്നായി മൂന്നു നിലയായും നിലയിൽ മുപ്പതു വീതവും ആയിരുന്നു; അവ ചുറ്റും ആലയത്തിനും പുറവാരമുറികള്‍ക്കും ഇടയിലുള്ള ചുവരിന്മേൽ പിടിപ്പാന്‍ തക്കവണ്ണം ചേര്‍ന്നിരുന്നു; എന്നാൽ തുലാങ്ങള്‍ ആലയഭിത്തിക്കകത്തു ചെന്നില്ല.
Malayalam Bible POC-ML 2013
പാര്‍ശ്വമുറികളെ താങ്ങിനിര്‍ത്തുന്നതിന്‌ ദേവാലയത്തിനു ചുറ്റും തുലാങ്ങളുണ്ടായിരുന്നു; ദേവാലയഭിത്തിയായിരുന്നില്ല അവയെ താങ്ങി നിര്‍ത്തിയിരുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വശത്തോടുചേർന്ന മുറികൾ ഒന്നിനുമേൽ ഒന്നായി മൂന്നു നിലയിലായിരുന്നു. ഓരോ നിലയിലും മുപ്പതു മുറികൾ ഉണ്ടായിരുന്നു. ആലയഭിത്തിക്കകത്തേക്കു കടക്കാതിരിക്കുന്നതിനായി വശത്തോടുചേർന്ന മുറികളെ താങ്ങിനിർത്താൻ ചുറ്റും തുലാങ്ങൾ ഉണ്ടായിരുന്നു.