Ezekiel 41:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മുകളിലേക്ക് ചെല്ലുന്തോറും താങ്ങുകളുടെ വലിപ്പം അനുസരിച്ചു പാര്‍ശ്വമുറികളുടെ വിസ്താരം കൂടിവന്നു. ദേവാലയത്തിന്‍റെ അരികില്‍ ഒരു ഗോവണി ഉണ്ടായിരുന്നു. അതില്‍കൂടി രണ്ടാം നിലയിലേക്കും അവിടെനിന്ന് മൂന്നാം നിലയിലേക്കും കയറാന്‍ കഴിയുമായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പുറവാരമുറികൾ ആലയത്തിന്റെ ചുറ്റുപാടും മേലോട്ടു മേലോട്ടു വിസ്താരം ഏറും; ആലയത്തിന്നു ചുറ്റും മുറിക്കകത്തു മേലോട്ടുമേലോട്ടു വീതി കൂടും; അതുകൊണ്ടു പുറവാരത്തിന്റെ വിസ്താരം മേലോട്ടു മേലോട്ടു ഏറും; താഴത്തെ നിലയിൽനിന്നു നടുവിലത്തേതിൽകൂടി മേലത്തെ നിലയിൽ കയറാം.
Malayalam 1992 MBSI
ഞാന്‍ ആലയത്തിന്റെ ചുറ്റിലും പൊക്കമുള്ളോരു തറ കണ്ടു; പുറവാരമുറികളുടെ അടിസ്ഥാനങ്ങള്‍ ഒരു മുഴു ദണ്ഡായിരുന്നു; പരിഗളംവരെ ആറുമുഴം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആലയത്തിന്റെ മുകളിലേക്കു പോകുന്തോറും ചുറ്റിനുമുള്ള പാർശ്വമുറികൾക്ക് വിസ്താരം ഏറിയിരുന്നു; ആലയത്തിനു ചുറ്റും മുറിക്കകത്ത്, മുകളിലേക്കു പോകുന്തോറും വീതി കൂടിയിരുന്നു; അതുകൊണ്ട്, മുകളിലേക്കു ചെല്ലുന്തോറും അതിന്റെ ഘടനയ്ക്ക് വിസ്താരം ഏറിയിരുന്നു; താഴത്തെ നിലയിൽനിന്ന് മദ്ധ്യനിലയിൽക്കൂടി മുകളിലത്തെ നിലയിൽ കയറാം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പുറവാരമുറികള്‍ ആലയത്തിന്‍റെ ചുറ്റുപാടും മേലോട്ടു മേലോട്ടു വിസ്താരം ഏറും; ആലയത്തിന്‍റെ ചുറ്റും മുറിക്കകത്തു മേലോട്ടു മേലോട്ടു വീതി കൂടും; അതുകൊണ്ടു പുറവാരത്തിന്‍റെ വിസ്താരം മേലോട്ടുമേലോട്ട് ഏറും; താഴത്തെ നിലയിൽനിന്നു നടുവിലത്തേതിൽക്കൂടി മേലത്തെ നിലയിൽ കയറാം.
Malayalam Bible POC-ML 2013
ദേവാലയത്തിനു ചുറ്റുമുള്ള തുലാങ്ങളുടെ വലിപ്പമനുസരിച്ച്‌ മുകളിലേക്കു ചെല്ലുന്തോറും പാര്‍ശ്വമുറികള്‍ക്കു വിസ്‌താരം ഏറിവന്നു. താഴത്തേനിലയില്‍ നിന്ന്‌ മധ്യനിലയിലേക്കു പോകാന്‍ ദേവാലയത്തിന്‍െറ അരികില്‍ ഒരു ഗോവണി ഉണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആലയത്തിനു ചുറ്റുമുള്ള മുറികൾ ഓരോ നില കഴിയുന്തോറും വീതി കൂടിക്കൂടിവരുന്നവ ആയിരുന്നു. ആലയത്തിനു ചുറ്റുമുള്ള കെട്ടിടം മുകളിലോട്ടു വിസ്താരംകൂടുമാറ് പണിതിരുന്നു. താഴത്തെ നിലയിൽനിന്ന് മുകളിലെത്താൻ നടുവിലത്തെ നിലയിലൂടെ കോണിപ്പടികൾ ഉണ്ടായിരുന്നു.