Ezekiel 42:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് അയാള്‍ എന്നെ വടക്കോട്ടു നയിച്ച് പുറത്തെ അങ്കണത്തില്‍ കൊണ്ടുവന്നു. വടക്കേ കെട്ടിടത്തിനും അങ്കണത്തിനും അഭിമുഖമായുള്ള മണ്ഡപത്തിലേക്ക് അയാള്‍ എന്നെ നയിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനന്തരം അവൻ എന്നെ വടക്കോട്ടുള്ള വഴിയായി പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി; മുറ്റത്തിന്നു നേരെയും വടക്കോട്ടുള്ള കെട്ടിടത്തിന്നെതിരെയും ഉണ്ടായിരുന്ന മണ്ഡപത്തിലേക്കു എന്നെ കൊണ്ടുചെന്നു.
Malayalam 1992 MBSI
അനന്തരം അവന്‍ എന്നെ വടക്കോട്ടുള്ള വഴിയായി പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി; മുറ്റത്തിന്നു നേരെയും വടക്കോട്ടുള്ള കെട്ടിടത്തിന്നെതിരെയും ഉണ്ടായിരുന്ന മണഡ"ത്തിലേക്കു എന്നെ കൊണ്ടുചെന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അനന്തരം അവൻ എന്നെ വടക്കോട്ടുള്ള വഴിയായി പുറത്തെ പ്രാകാരത്തിലേക്ക് കൊണ്ടുപോയി; മുറ്റത്തിനു നേരെയും വടക്കോട്ടുള്ള കെട്ടിടത്തിനെതിരെയും ഉണ്ടായിരുന്ന മണ്ഡപത്തിലേക്ക് എന്നെ കൊണ്ടുചെന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അനന്തരം അവന്‍ എന്നെ വടക്കോട്ടുള്ള വഴിയായി പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി; മുറ്റത്തിനു നേരേയും വടക്കോട്ടുള്ള കെട്ടിടത്തിനെതിരേയും ഉണ്ടായിരുന്ന മണ്ഡപത്തിലേക്ക് എന്നെ കൊണ്ടുചെന്നു.
Malayalam Bible POC-ML 2013
അവന്‍ എന്നെ വടക്കോട്ടു നയിച്ച്‌ പുറത്തുള്ള അങ്കണത്തിലേക്കു കൊണ്ടുവന്നു; വടക്കുള്ള കെട്ടിടത്തിനും ദേവാലയാങ്കണത്തിനും എതിരേയുള്ള മുറികളിലേക്ക്‌ അവന്‍ എന്നെ നയിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം ആ പുരുഷൻ എന്നെ വടക്കോട്ടുള്ള വഴിയിലൂടെ പുറത്തെ അങ്കണത്തിലേക്കു കൊണ്ടുപോയി. ദൈവാലയാങ്കണത്തിനും പുറമതിലിനും എതിരേ വടക്കുവശത്തുള്ള മുറികളിലേക്ക് എന്നെ നയിച്ചു: