Ezekiel 42:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തെക്കു ഭാഗത്തെ മണ്ഡപങ്ങളുടെ താഴെ കിഴക്കുവശത്ത് ഒരു പ്രവേശനദ്വാരം ഉണ്ടായിരുന്നു. അതുവഴി ഇടനാഴിയിലേക്കു കടക്കാം. അവയ്‍ക്കെതിരെ നടുഭിത്തിയും ഉണ്ടായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തെക്കോട്ടുള്ള മണ്ഡപങ്ങളുടെ പ്രവേശനങ്ങൾ പോലെ ഒരു പ്രവേശനം വഴിയുടെ തലെക്കൽ ഉണ്ടായിരുന്നു; അവയിലേക്കു കടന്നാൽ കിഴക്കോട്ടുള്ള മതിലിന്നു നേരെ മുമ്പിലുള്ള വഴിയുടെ തലെക്കൽ തന്നേ.
Malayalam 1992 MBSI
തെക്കോട്ടുള്ള മണ്ഡപങ്ങളുടെ പ്രവേശനങ്ങള്‍ പോലെ ഒരു പ്രവേശനം വഴിയുടെ തലെക്കല്‍ ഉണ്ടായിരുന്നു; അവയിലേക്കു കടന്നാല്‍ കിഴക്കോട്ടുള്ള മതിലിന്നു നേരെ മുമ്പിലുള്ള വഴിയുടെ തലെക്കല്‍ തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തെക്കോട്ടുള്ള മണ്ഡപങ്ങളുടെ പ്രവേശനങ്ങൾ പോലെ ഒരു പ്രവേശനം വഴിയുടെ മുൻഭാഗത്ത് ഉണ്ടായിരുന്നു; അവയിലേക്കു കടന്നാൽ, കിഴക്കോട്ടുള്ള മതിലിനു നേരെ മുമ്പിലുള്ള വഴിയുടെ മുമ്പിൽ പ്രവേശിക്കാം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തെക്കോട്ടുള്ള മണ്ഡപങ്ങളുടെ പ്രവേശനങ്ങള്‍പോലെ ഒരു പ്രവേശനം വഴിയുടെ തലയ്ക്കൽ ഉണ്ടായിരുന്നു; അവയിലേക്കു കടന്നാൽ കിഴക്കോട്ടുള്ള മതിലിനു നേരേ മുമ്പിലുള്ള വഴിയുടെ തലയ്ക്കൽ തന്നെ.
Malayalam Bible POC-ML 2013
തെക്കേ മുറികളുടെ താഴെ കിഴക്കുവശത്ത്‌ വഴിയിലേക്കു കടക്കുന്നിടത്ത്‌ ഒരു കവാടമുണ്ടായിരുന്നു. അവയ്‌ക്കെതിരേ ആയിരുന്നു നടുഭിത്തി. അവന്‍ എന്നോടു പറഞ്ഞു: അങ്കണത്തിനെതിരേ വടക്കും തെക്കുമുള്ള മുറികള്‍ വിശുദ്‌ധങ്ങളാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തെക്കുവശത്തുള്ള മുറികളുടെ വാതിലുകളും. കിഴക്കോട്ടു നീണ്ടുകിടക്കുന്ന അനുബന്ധമതിലിനു സമാന്തരമായുള്ള നടപ്പാതയുടെ തലയ്ക്കൽ ഒരു പ്രവേശനം ഉണ്ടായിരുന്നു. അവയിലൂടെ ഒരുവന് മുറികളിൽ പ്രവേശിക്കാൻ കഴിയുമായിരുന്നു.