Ezekiel 42:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അകത്തെ അങ്കണത്തിന്‍റെ ഇരുപതുമുഴം സ്ഥലത്തോടു ചേര്‍ന്നും പുറത്തെ അങ്കണത്തിന്‍റെ കല്‍ത്തളത്തിന് അഭിമുഖമായും ഒന്നിനുമീതെ മറ്റൊന്നായി മൂന്നു നിലകളുള്ള ഇരിപ്പിടത്തട്ടുകള്‍ ഉണ്ടായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അകത്തെ പ്രാകാരത്തിന്നുള്ള ഇരുപതു മുഴത്തിന്നെതിരെയും പുറത്തെ പ്രാകാരത്തിന്നുള്ള കല്ത്തളത്തിന്നെതിരെയും മൂന്നു നിലയായി നടപ്പുരെക്കു നേരെ നടപ്പുര ഉണ്ടായിരുന്നു.
Malayalam 1992 MBSI
അകത്തെ പ്രാകാരത്തിന്നുള്ള ഇരുപതു മുഴത്തിന്നെതിരെയും പുറത്തെ പ്രാകാരത്തിന്നുള്ള കല്ത്തളത്തിന്നെതിരെയും മൂന്നു നിലയായി നടപ്പുരെക്കു നേരെ നടപ്പുര ഉണ്ടായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അകത്തെ പ്രാകാരത്തിനുള്ള ഇരുപതു മുഴത്തിനെതിരെയും പുറത്തെ പ്രാകാരത്തിനുള്ള കല്ത്തളത്തിനെതിരെയും മൂന്നു നിലയായി നടപ്പുരയ്ക്കു നേരെ നടപ്പുര ഉണ്ടായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അകത്തെ പ്രാകാരത്തിനുള്ള ഇരുപതു മുഴത്തിനെതിരേയും പുറത്തെ പ്രാകാരത്തിനുള്ള കല്ത്തളത്തിനെതിരേയും മൂന്നു നിലയായി നടപ്പുരയ്ക്കു നേരേ നടപ്പുര ഉണ്ടായിരുന്നു.
Malayalam Bible POC-ML 2013
അകത്തേ അങ്കണത്തിന്‍െറ ഇരുപതു മുഴത്തിനടുത്ത്‌ പുറത്തേ അങ്കണത്തിലെ കല്‍ത്തളത്തിനഭിമുഖമായി മൂന്നു നിലകളിലായി നടപ്പുരകളുണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അകത്തെ അങ്കണത്തിലെ ഇരുപതുമുഴം നീളമുള്ള ഭാഗത്തിനും പുറത്തെ അങ്കണത്തിലെ കൽത്തളത്തിനും എതിരേ മൂന്നുനിലയിലും തട്ടുതട്ടായ ഒരു ഇരിപ്പിടത്തിനെതിരേ തട്ടുതട്ടായ മറ്റൊരു ഇരിപ്പിടം ഉണ്ടായിരുന്നു.