Ezekiel 42:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മുകളിലത്തെ നിലയിലെ മണ്ഡപങ്ങള്‍ കൂടുതല്‍ ഇടുങ്ങിയതായിരുന്നു. കാരണം ആ നിലയിലെ ഇരിപ്പിടത്തട്ടുകള്‍ക്ക് കൂടുതല്‍ സ്ഥലം വേണ്ടിവന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കെട്ടിടത്തിന്റെ താഴത്തെ മണ്ഡപങ്ങളിൽനിന്നും നടുവിലത്തേവയിൽനിന്നും എടുത്തതിനെക്കാൾ അധികം സ്ഥലം മുകളിലത്തെ മണ്ഡപങ്ങളിൽനിന്നു നടപ്പുരകൾക്കു എടുത്തുപോയിരുന്നതുകൊണ്ടു അവ നീളം കുറഞ്ഞവ ആയിരുന്നു.
Malayalam 1992 MBSI
കെട്ടിടത്തിന്റെ താഴത്തെ മണ്ഡപങ്ങളില്‍നിന്നും നടുവിലത്തേവയില്‍നിന്നും എടുത്തതിനെക്കാള്‍ അധികം സ്ഥലം മുകളിലത്തെ മണ്ഡപങ്ങളില്‍നിന്നു നടപ്പുരകള്‍ക്കു എടുത്തുപോന്നിരുന്നതുകൊണ്ടു അവ നീളം കുറഞ്ഞവ ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കെട്ടിടത്തിന്റെ താഴത്തെ മണ്ഡപങ്ങളിൽനിന്നും മദ്ധ്യത്തേതിൽനിന്നും എടുത്തതിനെക്കാൾ അധികം സ്ഥലം മുകളിലത്തെ മണ്ഡപങ്ങളിൽനിന്ന് നടപ്പുരകൾക്ക് എടുത്തിരുന്നതിനാൽ അവ നീളം കുറഞ്ഞവ ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കെട്ടിടത്തിന്‍റെ താഴത്തെ മണ്ഡപങ്ങളിൽനിന്നും നടുവിലത്തേവയിൽനിന്നും എടുത്തതിനെക്കാള്‍ അധികം സ്ഥലം മുകളിലത്തെ മണ്ഡപങ്ങളിൽ നിന്നു നടപ്പുരകള്‍ക്ക് എടുത്തുപോയിരുന്നതുകൊണ്ട് അവ നീളം കുറഞ്ഞവ ആയിരുന്നു.
Malayalam Bible POC-ML 2013
നടപ്പുരകള്‍ക്കു താഴെയും മധ്യത്തിലുമുള്ള മുറികളില്‍ നിന്ന് എടുത്തതിനെക്കാള്‍ കൂടുതല്‍ സ്‌ഥലം നടപ്പുരകള്‍ക്കു മുകളിലെ മുറികളില്‍ നിന്ന് എടുത്തിരുന്നതിനാല്‍ അവ കൂടുതല്‍ ഇടുങ്ങിയിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
താഴത്തെയും നടുവിലത്തെയും നിലകളിലുള്ള തട്ടുതട്ടായ ഇരിപ്പിടങ്ങളെക്കാൾ, മൂന്നാംനിലയിലെ മുറികൾ വിസ്താരം കുറഞ്ഞതായിരുന്നു. കാരണം, അവിടെ നടപ്പാതയ്ക്കായി കൂടുതൽ സ്ഥലം വിനിയോഗിച്ചിരുന്നു.