Ezekiel 42:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മണ്ഡപങ്ങള്‍ക്കു മൂന്നു നിലകള്‍ ഉണ്ടായിരുന്നു. പുറത്തെ അങ്കണത്തില്‍ ഉണ്ടായിരുന്നതുപോലെ തൂണുകള്‍ അവയ്‍ക്കുണ്ടായിരുന്നില്ല. അതുകൊണ്ടാണു മുകളിലത്തെ മണ്ഡപങ്ങള്‍ക്ക് താഴെയും നടുക്കുമുള്ള മണ്ഡപങ്ങളെക്കാള്‍ വിസ്താരം കുറഞ്ഞിരുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവ മൂന്നു നിലയായിരുന്നു; എന്നാൽ അവെക്കു പ്രാകാരങ്ങളുടെ തൂണുകൾപോലെ തൂണുകൾ ഇല്ലായ്കകൊണ്ടു താഴത്തേതിനെക്കാളും നടുവിലത്തേതിനെക്കാളും മേലത്തേതിന്റെ നിലം ചുരുങ്ങിയിരുന്നു.
Malayalam 1992 MBSI
അവ മൂന്നു നിലയായിരുന്നു; എന്നാല്‍ അവേക്കു പ്രാകാരങ്ങളുടെ തൂണുകള്‍പോലെ തൂണുകള്‍ ഇല്ലായ്കകൊണ്ടു താഴത്തേതിനെക്കാളും നടുവിലത്തേതിനെക്കാളും മേലത്തേതിന്റെ നിലം ചുരുങ്ങിയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവ മൂന്നു നിലയായിരുന്നു; എന്നാൽ അവയ്ക്കു പ്രാകാരങ്ങളുടെ തൂണുകൾപോലെ തൂണുകൾ ഇല്ലാതിരുന്നതിനാൽ, താഴത്തേതിനെക്കാളും മദ്ധ്യത്തേതിനെക്കാളും മുകളിലത്തേതിന്റെ തറയുടെ വിസ്താരം കുറവായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവ മൂന്നു നിലയായിരുന്നു; എന്നാൽ അവയ്ക്കു പ്രാകാരങ്ങളുടെ തൂണുകള്‍പോലെ തൂണുകള്‍ ഇല്ലായ്കകൊണ്ടു താഴത്തേതിനെക്കാളും നടുവിലത്തേതിനെക്കാളും മേലത്തേതിന്‍റെ നിലം ചുരുങ്ങിയിരുന്നു.
Malayalam Bible POC-ML 2013
അവ മൂന്നു തട്ടായി നിലകൊണ്ടു; ബാഹ്യാങ്കണത്തിലേതുപോലെ തൂണുകള്‍ അവയ്‌ക്കില്ലായിരുന്നു. അതുകൊണ്ടാണ്‌ മുകളിലത്തെ മുറികള്‍ക്ക്‌ താഴത്തെയും മധ്യത്തിലെയും മുറികളെക്കാള്‍ വീതി കുറഞ്ഞുപോയത.്‌
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മുകൾനിലയിലെ മുറികൾക്ക് ആലയാങ്കണത്തിനുള്ളതുപോലെ തൂണുകൾ ഉണ്ടായിരുന്നില്ല. അതിനാൽ അവയ്ക്ക് താഴത്തെയും നടുവിലത്തെയും നിലകളുടെ തറയ്ക്കു വിസ്താരം കുറവായിരുന്നു.