Ezekiel 43:13 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യാഗപീഠത്തിന്‍റെ അളവുകള്‍ മുഴം കണക്കിനാണ്. അതിന്‍റെ തറയുടെ ഉയരവും വീതിയും ഓരോ മുഴം വീതവും അതിനു ചുറ്റും ഒരു ചാണ്‍ തള്ളിനില്‌ക്കുന്ന വക്കും ഉണ്ടായിരിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മുഴപ്രകാരം യാഗപീഠത്തിന്റെ അളവു ആവിതു - മുഴം ഒന്നിന്നു ഒരു മുഴവും നാലു വിരലും: ചുവടു ഒരു മുഴം; വീതി ഒരു മുഴം; അതിന്റെ അകത്തു ചുറ്റുമുള്ള വക്കു ഒരു ചാൺ. യാഗപീഠത്തിന്റെ ഉയരമാവിതു:
Malayalam 1992 MBSI
മുഴപ്രകാരം യാഗപീഠത്തിന്റെ അളവു ആവിതു--മുഴം ഒന്നിന്നു ഒരു മുഴവും നാലു വിരലും--ചവടു ഒരു മുഴം; വീതി ഒരു മുഴം; അതിന്റെ അകത്തു ചുറ്റുമുള്ള വകൂ ഒരു ചാണ്‍. യാഗപീഠത്തിന്റെ ഉയരമാവിതു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മുഴപ്രകാരം യാഗപീഠത്തിന്റെ അളവ് ഇവയാണ്- മുഴം ഒന്നിന് ഒരു മുഴവും നാലു വിരലും: ചുവട് ഒരു മുഴം; വീതി ഒരു മുഴം; അതിന്റെ അകത്ത് ചുറ്റുമുള്ള വക്ക് ഒരു ചാൺ. യാഗപീഠത്തിന്റെ ഉയരം ഇപ്രകാരമാണ്:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മുഴപ്രകാരം യാഗപീഠത്തിന്റെ അളവ് ആവിത്-മുഴം ഒന്നിന് ഒരു മുഴവും നാലു വിരലും:- ചുവട് ഒരു മുഴം; വീതി ഒരു മുഴം; അതിന്റെ അകത്തു ചുറ്റുമുള്ള വക്ക് ഒരു ചാണ്‍. യാഗപീഠത്തിന്‍റെ ഉയരമാവിത്:
Malayalam Bible POC-ML 2013
ബലിപീഠത്തിന്‍െറ അളവുകള്‍ മുഴംകണക്കിന് - ഒരു സാധാരണമുഴവും കൈ പ്പത്തിയും ചേര്‍ന്നത് - ഇവയാണ്: അതിന്‍െറ അടിത്തറയ്‌ക്ക് ഒരു മുഴം കനവും ഒരു മുഴം വീതിയും. അതിന്‍െറ വക്ക് ഒരു ചാണ്‍ തള്ളിനില്‍ക്കണം. ബലിപീഠത്തിന്‍െറ ഉയരം ഇതാണ്:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നീളംകൂടിയ മുഴപ്രകാരം യാഗപീഠത്തിന്റെ അളവുകൾ ഇവയാണ്: മുഴം ഒന്നിന് ഒരുമുഴവും നാലു വിരൽപ്പാടും. അതിന്റെ ചുവട് ഒരുമുഴം താഴ്ചയും ഒരുമുഴം വീതിയും ഉള്ളതായിരിക്കണം. അതിന്റെ അകത്ത് ചുറ്റുമുള്ളവയ്ക്ക് ഒരുചാൺ. യാഗപീഠത്തിന്റെ ഉയരം ഇപ്രകാരമായിരിക്കണം: