Ezekiel 43:25 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഏഴു ദിവസവും ഓരോ കോലാടിനെ പാപപരിഹാരബലിയായി അര്‍പ്പിക്കണം. അതുപോലെതന്നെ ഊനമറ്റ ഒരു കാളക്കുട്ടിയെയും ആട്ടിന്‍പറ്റത്തില്‍നിന്നു കുറ്റമറ്റ ഒരു മുട്ടാടിനെയും ഏഴു ദിവസത്തേക്ക് അര്‍പ്പിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഏഴു ദിവസം നീ ദിനംപ്രതി പാപയാഗമായി ഓരോ കോലാട്ടിനെ അർപ്പിക്കേണം; അവർ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആട്ടിൻ കൂട്ടത്തിൽനിന്നു ഒരു ആട്ടുകൊറ്റനെയും അർപ്പിക്കേണം.
Malayalam 1992 MBSI
ഏഴു ദിവസം നീ ദിനംപ്രതി പാപയാഗമായി ഔരോ കോലാട്ടിനെ അര്‍പ്പിക്കേണം; അവര്‍ ഊനമില്ലാത്ത ഒരു കാളകൂട്ടിയെയും ആട്ടിന്‍ കൂട്ടത്തില്‍നിന്നു ഒരു ആട്ടുകൊറ്റനെയും അര്‍പ്പിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഏഴു ദിവസം ദിനംപ്രതി പാപയാഗമായി ഓരോ കോലാടിനെ നീ അർപ്പിക്കണം; അവർ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആട്ടിൻ കൂട്ടത്തിൽനിന്ന് ഒരു ആട്ടുകൊറ്റനെയും കൂടെ അർപ്പിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഏഴു ദിവസം നീ ദിനംപ്രതി പാപയാഗമായി ഓരോ കോലാടിനെ അര്‍പ്പിക്കേണം; അവര്‍ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആട്ടിന്‍കൂട്ടത്തിൽനിന്ന് ഒരു ആട്ടുകൊറ്റനെയും അര്‍പ്പിക്കേണം.
Malayalam Bible POC-ML 2013
പാപ പരിഹാരബലിക്കായി ഒരു കോലാടിനെവീതം ഏഴുദിവസത്തേക്കു നീ ബലിയര്‍പ്പിക്കണം. ഊനമറ്റ ഒരു കാളക്കുട്ടിയെയും ആട്ടിന്‍കൂട്ടത്തില്‍ നിന്ന് ഊനമറ്റ ഒരു ആട്ടിന്‍കൊററനെയും കൂടി നീ ഇപ്രകാരം സമര്‍പ്പിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഏഴുദിവസത്തേക്ക് നീ ഓരോ കോലാട്ടുകൊറ്റനെ ദിനംപ്രതി പാപശുദ്ധീകരണയാഗമായി അർപ്പിക്കണം. ഊനമില്ലാത്ത ഒരു കാളക്കിടാവിനെയും ആട്ടിൻപറ്റത്തിൽനിന്ന് ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയുംകൂടെ നീ അർപ്പിക്കണം.