Ezekiel 43:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നോടൊപ്പമുണ്ടായിരുന്ന മനുഷ്യന്‍ അപ്പോഴും എന്‍റെ സമീപത്തുണ്ടായിരുന്നു. അപ്പോള്‍ ദേവാലയത്തില്‍നിന്ന് സര്‍വേശ്വരന്‍ എന്നോട് ഇപ്രകാരം സംസാരിക്കുന്നതായി ഞാന്‍ കേട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ പുരുഷൻ എന്റെ അടുക്കൽ നില്ക്കുമ്പോൾ, ആലയത്തിൽ നിന്നു ഒരുത്തൻ എന്നോടു സംസാരിക്കുന്നതു ഞാൻ കേട്ടു.
Malayalam 1992 MBSI
ആ പുരുഷന്‍ എന്റെ അടുക്കല്‍ നിലക്കുമ്പോള്‍, ആലയത്തില്‍ നിന്നു ഒരുത്തന്‍ എന്നോടു സംസാരിക്കുന്നതു ഞാന്‍ കേട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ പുരുഷൻ എന്റെ അടുക്കൽ നില്ക്കുമ്പോൾ, ആലയത്തിൽ നിന്ന് ഒരുവൻ എന്നോടു സംസാരിക്കുന്നതു ഞാൻ കേട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ പുരുഷന്‍ എന്‍റെ അടുക്കൽ നില്ക്കുമ്പോള്‍, ആലയത്തിൽനിന്ന് ഒരുത്തന്‍ എന്നോടു സംസാരിക്കുന്നതു ഞാന്‍ കേട്ടു.
Malayalam Bible POC-ML 2013
ആ മനുഷ്യന്‍ അപ്പോഴും എന്‍െറ അടുത്തുണ്ടായിരുന്നു. അപ്പോള്‍ ദേവാലയത്തിനകത്തുനിന്ന് ആരോ എന്നോടു സംസാരിക്കുന്നതു ഞാന്‍ കേട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ പുരുഷൻ എന്റെ അടുക്കൽ നിൽക്കുമ്പോൾ ഒരുവൻ ആലയത്തിന്റെ ഉള്ളിൽനിന്ന് എന്നോടു സംസാരിക്കുന്നതു ഞാൻ കേട്ടു.