Ezekiel 44:14 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എങ്കിലും ദേവാലയത്തിന്‍റെ മേല്‍നോട്ടം വഹിക്കാനും അവിടെ നിര്‍വഹിക്കേണ്ട എല്ലാ ജോലികളും ചെയ്യാനും ഞാന്‍ അവരെ നിയോഗിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ആലയത്തിന്റെ എല്ലാ വേലെക്കും അതിൽ ചെയ്‌വാനുള്ള എല്ലാറ്റിന്നും ഞാൻ അവരെ അതിൽ കാര്യവിചാരകന്മാരാക്കിവെക്കും.
Malayalam 1992 MBSI
എന്നാല്‍ ആലയത്തിന്റെ എല്ലാ വേലെക്കും അതില്‍ ചെയ്‍വാനുള്ള എല്ലാറ്റിന്നും ഞാന്‍ അവരെ അതില്‍ കാര്യവിചാരകന്മാരാക്കി വേക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ആലയത്തിന്റെ എല്ലാ വേലയ്ക്കും അതിൽ ചെയ്യുവാനുള്ള എല്ലാ പ്രവൃത്തികൾക്കും ഞാൻ അവരെ കാര്യവിചാരകന്മാരാക്കിവയ്ക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ആലയത്തിന്റെ എല്ലാ വേലയ്ക്കും അതിൽ ചെയ്‍വാനുള്ള എല്ലാറ്റിനും ഞാന്‍ അവരെ അതിൽ കാര്യവിചാരകന്മാരാക്കി വയ്ക്കും.
Malayalam Bible POC-ML 2013
എന്നാലും ദേവാലയത്തിന്‍െറ സൂക്‌ഷിപ്പിനും സേവനത്തിനും അതിലെ മറ്റെല്ലാ ജോലികള്‍ക്കും ഞാന്‍ അവരെ നിയമിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എങ്കിലും ഞാൻ അവരെ ആലയത്തിനുള്ളിലെ എല്ലാ വേലകളും നിറവേറ്റുന്ന കാവൽക്കാരായി നിയമിക്കും.