Ezekiel 44:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈ വാതില്‍ അടച്ചിടേണ്ടതാണ്; ഇതില്‍ കൂടി ഇസ്രായേലിന്‍റെ സര്‍വേശ്വരനായ കര്‍ത്താവ് പ്രവേശിച്ചിരിക്കുന്നു; അതിനാല്‍ ഇത് ഒരിക്കലും തുറന്നുകൂടാ. ആരും ഇതില്‍കൂടി പ്രവേശിക്കുകയും അരുത് എന്നു സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ യഹോവ എന്നോടു അരുളിച്ചെയ്തതു: ഈ ഗോപുരം തുറക്കാതെ അടെച്ചിരിക്കേണം; ആരും അതിൽകൂടി കടക്കരുതു; യിസ്രായേലിന്റെ ദൈവമായ യഹോവ അതിൽകൂടി അകത്തു കടന്നതുകൊണ്ടു അതു അടെച്ചിരിക്കേണം.
Malayalam 1992 MBSI
അപ്പോള്‍ യഹോവ എന്നോടു അരുളിച്ചെയ്തതുഈ ഗോപുരം തുറക്കാതെ അടെച്ചിരിക്കേണം; ആരും അതില്‍കൂടി കടക്കരുതു; യിസ്രായേലിന്റെ ദൈവമായ യഹോവ അതില്‍കൂടി അകത്തു കടന്നതുകൊണ്ടു അതു അടെച്ചിരിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തത്: “ഈ ഗോപുരം തുറക്കാതെ അടച്ചിരിക്കണം; ആരും അതിൽകൂടി കടക്കരുത്; യിസ്രായേലിന്റെ ദൈവമായ യഹോവ അതിൽകൂടി അകത്തു കടന്നതുകൊണ്ട് അത് അടച്ചിരിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ യഹോവ എന്നോട് അരുളിച്ചെയ്തത്: ഈ ഗോപുരം തുറക്കാതെ അടച്ചിരിക്കേണം; ആരും അതിൽക്കൂടി കടക്കരുത്; യിസ്രായേലിന്‍റെ ദൈവമായ യഹോവ അതിൽക്കൂടി അകത്തു കടന്നതുകൊണ്ട് അത് അടച്ചിരിക്കേണം.
Malayalam Bible POC-ML 2013
കര്‍ത്താവ്‌ എന്നോട്‌ അരുളിച്ചെയ്‌തു: ഈ പടിപ്പുര എപ്പോഴും അടച്ചിരിക്കും; അതു തുറക്കപ്പെടുകയില്ല. ആരും അതിലൂടെ പ്രവേശിക്കുകയുമില്ല. എന്തെന്നാല്‍ ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവ്‌ അതിലൂടെ പ്രവേശിച്ചിരിക്കുന്നു; അതുകൊണ്ട്‌ അത്‌ അടഞ്ഞുകിടക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “ഈ കവാടം തുറക്കാതെ അടച്ചിട്ടിരിക്കണം; ആരും അതിലൂടെ കടക്കരുത്. ഇസ്രായേലിന്റെ ദൈവമായ യഹോവ അതിൽക്കൂടെ കടക്കുകയാൽ അത് അടച്ചിട്ടിരിക്കണം.