Ezekiel 44:25 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മൃതശരീരങ്ങളെ സമീപിച്ച് അവര്‍ തങ്ങളെത്തന്നെ അശുദ്ധരാക്കരുത്. എന്നാല്‍ മാതാപിതാക്കള്‍, പുത്രീപുത്രന്മാര്‍, സഹോദരന്‍, അവിവാഹിതയായ സഹോദരി എന്നിവര്‍ക്കുവേണ്ടി അശുദ്ധരാകാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ മരിച്ച ആളുടെ അടുക്കൽ ചെന്നു അശുദ്ധരാകരുതു; എങ്കിലും അപ്പൻ, അമ്മ, മകൻ, മകൾ, സഹോദരൻ, ഭർത്താവില്ലാത്ത സഹോദരി എന്നിവർക്കുവേണ്ടി അശുദ്ധരാകാം.
Malayalam 1992 MBSI
അവര്‍ മരിച്ച ആളുടെ അടുക്കല്‍ ചെന്നു അശുദ്ധരാകരുതു; എങ്കിലും അപ്പന്‍, അമ്മ, മകന്‍, മകള്‍, സഹോദരന്‍, ഭര്‍ത്താവില്ലാത്ത സഹോദരി എന്നിവര്‍ക്കുംവേണ്ടി അശുദ്ധരാകാം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ മരിച്ച ആളുടെ അടുക്കൽ ചെന്ന് അശുദ്ധരാകരുത്; എങ്കിലും അപ്പൻ, അമ്മ, മകൻ, മകൾ, സഹോദരൻ, ഭർത്താവില്ലാത്ത സഹോദരി എന്നിവർക്കുവേണ്ടി അശുദ്ധരാകാം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ മരിച്ച ആളുടെ അടുക്കൽ ചെന്ന് അശുദ്ധരാകരുത്; എങ്കിലും അപ്പന്‍, അമ്മ, മകന്‍, മകള്‍, സഹോദരന്‍, ഭര്‍ത്താവില്ലാത്ത സഹോദരി എന്നിവര്‍ക്കുവേണ്ടി അശുദ്ധരാകാം.
Malayalam Bible POC-ML 2013
മൃതശരീരത്തെ സമീപിച്ച്‌ അവര്‍ അശുദ്‌ധരാകരുത്‌; എന്നാല്‍ പിതാവ്‌, മാതാവ്‌, മകന്‍, മകള്‍, സഹോദരന്‍, അവിവാഹിതയായ സഹോദരി എന്നിവര്‍ക്കുവേണ്ടി അശുദ്‌ധരാകാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘ഒരു പുരോഹിതൻ മരിച്ച ആളിന്റെ അടുക്കൽ ചെന്ന് തന്നെത്താൻ അശുദ്ധനാക്കരുത്; എങ്കിലും മരിച്ച വ്യക്തി തന്റെ പിതാവോ മാതാവോ മകനോ മകളോ സഹോദരനോ അവിവാഹിതയായ സഹോദരിയോ ആണെങ്കിൽ അശുദ്ധനാകാം.