Ezekiel 44:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ എനിക്ക് ആഹാരമായി രക്തവും മേദസ്സും അര്‍പ്പിക്കുമ്പോള്‍ ഹൃദയത്തിലും ശരീരത്തിലും പരിച്ഛേദനം ഏല്‌ക്കാത്ത വിജാതീയരെ പ്രവേശിപ്പിച്ച് എന്‍റെ ആലയത്തെ നിങ്ങള്‍ അശുദ്ധമാക്കിയിരിക്കുന്നുവല്ലോ. ഈ മ്ലേച്ഛതകളെല്ലാം പ്രവര്‍ത്തിച്ചു നിങ്ങള്‍ എന്‍റെ ഉടമ്പടി ലംഘിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ എന്റെ ആഹാരമായ മേദസ്സും രക്തവും അർപ്പിക്കുമ്പോൾ, എന്റെ ആലയത്തെ അശുദ്ധമാക്കേണ്ടതിന്നു നിങ്ങൾ ഹൃദയത്തിലും മാംസത്തിലും അഗ്രചർമ്മികളായ അന്യജാതിക്കാരെ എന്റെ വിശുദ്ധമന്ദിരത്തിൽ ഇരിപ്പാൻ കൊണ്ടുവന്നതിനാൽ നിങ്ങളുടെ സകലമ്ലേച്ഛതകൾക്കും പുറമെ നിങ്ങൾ എന്റെ നിയമവും ലംഘിച്ചിരിക്കുന്നു.
Malayalam 1992 MBSI
നിങ്ങള്‍ എന്റെ ആഹാരമായ മേദസ്സും രക്തവും അര്‍പ്പിക്കുമ്പോള്‍, എന്റെ ആലയത്തെ അശുദ്ധമാക്കേണ്ടതിന്നു നിങ്ങള്‍ ഹൃദയത്തിലും മാംസത്തിലും അഗ്രചര്‍മ്മികളായ അന്യജാതിക്കാരെ എന്റെ വിശുദ്ധമന്ദിരത്തില്‍ ഇരിപ്പാന്‍ കൊണ്ടുവന്നതിനാല്‍ നിങ്ങളുടെ സകല മ്ളേച്ഛതകള്‍ക്കും പുറമെ നിങ്ങള്‍ എന്റെ നിയമവും ലംഘിച്ചിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ എന്റെ ആഹാരമായ മേദസ്സും രക്തവും അർപ്പിക്കുമ്പോൾ, എന്റെ ആലയത്തെ അശുദ്ധമാക്കേണ്ടതിന് നിങ്ങൾ, ഹൃദയത്തിലും മാംസത്തിലും അഗ്രചർമ്മികളായ അന്യജനതകളെ എന്റെ വിശുദ്ധമന്ദിരത്തിൽ കൊണ്ടുവന്നതിനാൽ, നിങ്ങളുടെ സകലമ്ലേച്ഛതകൾക്കും പുറമെ നിങ്ങൾ എന്റെ നിയമവും ലംഘിച്ചിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ എന്‍റെ ആഹാരമായ മേദസ്സും രക്തവും അര്‍പ്പിക്കുമ്പോള്‍, എന്‍റെ ആലയത്തെ അശുദ്ധമാക്കേണ്ടതിന് നിങ്ങള്‍ ഹൃദയത്തിലും മാംസത്തിലും അഗ്രചര്‍മികളായ അന്യജാതിക്കാരെ എന്‍റെ വിശുദ്ധമന്ദിരത്തിൽ ഇരിപ്പാന്‍ കൊണ്ടുവന്നതിനാൽ നിങ്ങളുടെ സകല മ്ലേച്ഛതകള്‍ക്കും പുറമേ നിങ്ങള്‍ എന്‍റെ നിയമവും ലംഘിച്ചിരിക്കുന്നു.
Malayalam Bible POC-ML 2013
എനിക്കു ഭക്‌ഷണമായി മേദസ്‌സും രക്‌തവും സമര്‍പ്പിക്കുമ്പോള്‍ ഹൃദയത്തിലും ശരീരത്തിലും അപരിച്‌ഛേദിതരായ അന്യരെ എന്‍െറ വിശുദ്‌ധസ്‌ഥലത്ത്‌ പ്രവേശിപ്പിച്ച്‌ അതിനെ അശുദ്‌ധമാക്കുന്നത്‌ നിര്‍ത്തുവിന്‍. എല്ലാവിധ മ്ലേച്ഛതകള്‍ക്കുമുപരി നിങ്ങള്‍ എന്‍െറ ഉടമ്പടി ലംഘിച്ചിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങളുടെ എല്ലാ മ്ലേച്ഛകർമങ്ങൾക്കും പുറമേ, ഹൃദയത്തിലും ശരീരത്തിലും പരിച്ഛേദനമേൽക്കാത്ത വിദേശികളെ നിങ്ങൾ എന്റെ വിശുദ്ധമന്ദിരത്തിൽ കൊണ്ടുവന്ന് നിങ്ങൾ എനിക്കു ഭോജനയാഗവും മേദസ്സും രക്തവും അർപ്പിക്കുകമൂലം എന്റെ മന്ദിരത്തെ അശുദ്ധമാക്കുകയും എന്റെ ഉടമ്പടി ലംഘിക്കുകയും ചെയ്തിരിക്കുന്നു.