Ezekiel 46:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജനം അകത്തു പ്രവേശിക്കുമ്പോള്‍ അവരോടൊപ്പം രാജാവും പ്രവേശിക്കണം. അവര്‍ പുറത്തു പോകുമ്പോള്‍ അവരോടൊപ്പം അദ്ദേഹം പുറത്തുപോകുകയും വേണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ വരുമ്പോൾ പ്രഭുവും അവരുടെ മദ്ധ്യേ വരികയും അവർ പോകുമ്പോൾ അവനുംകൂടെ പോകയും വേണം.
Malayalam 1992 MBSI
അവര്‍ വരുമ്പോള്‍ പ്രഭുവും അവരുടെ മദ്ധ്യേ വരികയും അവര്‍ പോകുമ്പോള്‍ അവനുംകൂടെ പോകയും വേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ വരുമ്പോൾ പ്രഭുവും അവരുടെ മദ്ധ്യത്തിൽ വരുകയും അവർ പോകുമ്പോൾ അവനും കൂടെ പോകുകയും വേണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ വരുമ്പോള്‍ പ്രഭുവും അവരുടെ മധ്യേ വരികയും അവര്‍ പോകുമ്പോള്‍ അവനുംകൂടെ പോകയും വേണം.
Malayalam Bible POC-ML 2013
അവര്‍ അകത്തുകടക്കുമ്പോള്‍ രാജാവും അവരോടൊപ്പം അകത്തു പ്രവേശിക്കുകയും പുറത്തു പോകുമ്പോള്‍ അവരോടൊപ്പം പുറത്തു പോകുകയും വേണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ അകത്തുകടക്കുമ്പോൾ പ്രഭു അവരുടെ മധ്യേ നിൽക്കുകയും അവർ പുറത്തുപോകുമ്പോൾ അദ്ദേഹം പുറത്തുപോകുകയും വേണം.