Ezekiel 46:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. രാജാവ് തന്‍റെ പുത്രന്മാരില്‍ ആര്‍ക്കെങ്കിലും തന്‍റെ അവകാശത്തില്‍നിന്നു ദാനം നല്‌കുന്നെങ്കില്‍ അത് അവന് അവകാശപ്പെട്ടതായിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: പ്രഭു തന്റെ പുത്രന്മാരിൽ ഒരുത്തന്നു ഒരു ദാനം കൊടുക്കുന്നുവെങ്കിൽ അതു അവന്റെ അവകാശമായി അവന്റെ പുത്രന്മാർക്കുള്ളതായിരിക്കേണം; അതു അവകാശമായി അവരുടെ കൈവശം ഇരിക്കേണം.
Malayalam 1992 MBSI
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുപ്രഭു തന്റെ പുത്രന്മാരില്‍ ഒരുത്തന്നു ഒരു ദാനം കൊടുക്കുന്നുവെങ്കില്‍ അതു അവന്റെ അവകാശമായി അവന്റെ പുത്രന്മാര്‍ക്കുംള്ളതായിരിക്കേണം; അതു അവകാശമായി അവരുടെ കൈവശം ഇരിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “പ്രഭു തന്റെ പുത്രന്മാരിൽ ഒരുത്തന് ഒരു ദാനം കൊടുക്കുന്നുവെങ്കിൽ അത് അവന്റെ അവകാശമായി അവന്റെ പുത്രന്മാർക്കുള്ളതായിരിക്കണം; അത് അവകാശമായി അവരുടെ കൈവശം ഇരിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: പ്രഭു തന്റെ പുത്രന്മാരിൽ ഒരുത്തന് ഒരു ദാനം കൊടുക്കുന്നുവെങ്കിൽ അത് അവന്റെ അവകാശമായി അവന്‍റെ പുത്രന്മാര്‍ക്കുള്ളതായിരിക്കേണം; അത് അവകാശമായി അവരുടെ കൈവശം ഇരിക്കേണം.
Malayalam Bible POC-ML 2013
ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: രാജാവ് തന്‍െറ പുത്രന്‍മാരില്‍ ആര്‍ക്കെങ്കിലും തന്‍െറ പൈതൃകാവകാശത്തില്‍ നിന്ന് ഒരു സമ്മാനം കൊടുത്താല്‍ അത് അവന്‍േറ തായിരിക്കും. അത് അവന് പൈതൃക സ്വത്തായിരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: പ്രഭു തന്റെ അവകാശത്തിൽനിന്ന് തന്റെ പുത്രന്മാരിലൊരുവന് ഒരു ദാനം കൊടുക്കുന്നെങ്കിൽ, അത് അദ്ദേഹത്തിന്റെ പിൻഗാമികൾക്കും ഉള്ളതായിരിക്കും; അത് അവർക്ക് അവകാശമായി ലഭിക്കുന്ന സ്വത്ത് ആയിരിക്കണം.