Ezekiel 46:17 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ രാജാവ് തന്‍റെ അവകാശത്തില്‍നിന്ന് തന്‍റെ ദാസന് ഒരു ദാനം നല്‌കുന്നെങ്കില്‍ വിമോചനവര്‍ഷംവരെ മാത്രമേ അത് അവന്‍റേതായിരിക്കുകയുള്ളൂ. അതിനുശേഷം ആ സ്വത്ത് വീണ്ടും രാജാവിന്‍റേതായിത്തീരും. രാജാവിന്‍റെ പിതൃസ്വത്തിന്‍റെ അവകാശം അദ്ദേഹത്തിന്‍റെ പുത്രന്മാര്‍ക്കു മാത്രമുള്ളതാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ അവൻ തന്റെ ദാസന്മാരിൽ ഒരുത്തന്നു തന്റെ അവകാശത്തിൽനിന്നു ഒരു ദാനം കൊടുക്കുന്നുവെങ്കിൽ അതു വിടുതലാണ്ടുവരെ അവന്നുള്ളതായിരിക്കേണം; പിന്നത്തേതിൽ അതു പ്രഭുവിന്നു തിരികെ ചേരേണം; അതിന്റെ അവകാശം അവന്റെ പുത്രന്മാർക്കു തന്നേ ഇരിക്കേണം.
Malayalam 1992 MBSI
എന്നാല്‍ അവന്‍ തന്റെ ദാസന്മാരില്‍ ഒരുത്തന്നു തന്റെ അവകാശത്തില്‍നിന്നു ഒരു ദാനം കൊടുക്കുന്നുവെങ്കില്‍ അതു വിടുതലാണ്ടുവരെ അവന്നുള്ളതായിരിക്കേണം; പിന്നത്തേതില്‍ അതുപ്രഭുവിന്നു തിരികെ ചേരേണം; അതിന്റെ അവകാശം അവന്റെ പുത്രന്മാര്‍ക്കും തന്നേ ഇരിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ അവൻ തന്റെ ദാസന്മാരിൽ ഒരുത്തന് തന്റെ അവകാശത്തിൽനിന്ന് ഒരു ദാനം കൊടുക്കുന്നുവെങ്കിൽ അത് വിമോചനവർഷം വരെ അവനുള്ളതായിരിക്കണം; പിന്നത്തേതിൽ അത് പ്രഭുവിനു തിരികെ ചേരണം; അതിന്റെ അവകാശം അവന്റെ പുത്രന്മാർക്കു തന്നെ ഇരിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ അവന്‍ തന്‍റെ ദാസന്മാരിൽ ഒരുത്തനു തന്‍റെ അവകാശത്തിൽനിന്ന് ഒരു ദാനം കൊടുക്കുന്നുവെങ്കിൽ അതു വിടുതലാണ്ടുവരെ അവനുള്ളതായിരിക്കേണം; പിന്നത്തേതിൽ അതു പ്രഭുവിനു തിരികെ ചേരേണം; അതിന്റെ അവകാശം അവന്‍റെ പുത്രന്മാര്‍ക്കു തന്നെ ഇരിക്കേണം.
Malayalam Bible POC-ML 2013
അവന്‍ തന്‍െറ പിതൃസ്വത്തില്‍നിന്ന് തന്‍െറ ദാസന്‍മാരില്‍ ഒരുവന് ഒരു സമ്മാനം കൊടുത്താല്‍ വിമോചന വര്‍ഷംവരെ അത് അവന്‍േറ തായിരിക്കും. അതിനുശേഷം അതു തിരിയെക്കൊടുക്കണം. രാജാവിന്‍െറ പിതൃസ്വത്തില്‍നിന്നുള്ള സമ്മാനം അവന്‍െറ പുത്രന്‍മാര്‍ക്കു മാത്ര മുള്ളതാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ അദ്ദേഹം തന്റെ ദാസന്മാരിലൊരുവന് ഒരു ദാനം നൽകുന്നെങ്കിൽ, ദാസൻ അതിനെ വിമോചനവർഷംവരെ സ്വന്തമായി വെച്ചുകൊള്ളണം, പിന്നീട് അതു പ്രഭുവിന് തിരികെച്ചേരണം. അദ്ദേഹത്തിന്റെ ഓഹരി അദ്ദേഹത്തിന്റെ പുത്രന്മാർക്കുമാത്രമുള്ളതാണ്; അത് അവർക്കായിരിക്കണം.