Ezekiel 46:18 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജാവു ജനത്തെ പുറന്തള്ളിയശേഷം അവരുടെ സ്വത്ത് കൈയടക്കിക്കൂടാ. സ്വന്തം സ്വത്തില്‍നിന്നാണു രാജാവ് പുത്രന്മാര്‍ക്ക് അവകാശം നല്‌കേണ്ടത്. അങ്ങനെ ചെയ്താല്‍ എന്‍റെ ജനത്തിന് അവരുടെ അവകാശത്തില്‍നിന്നു ചിതറി പോകേണ്ടിവരികയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പ്രഭു ജനത്തെ അവരുടെ അവകാശത്തിൽനിന്നു നീക്കി അവരുടെ അവകാശത്തിലൊന്നും അപഹരിക്കരുതു; എന്റെ ജനത്തിൽ ഓരോരുത്തനും താന്താന്റെ അവകാശം വിട്ടു ചിന്നിപ്പോകാതെയിരിപ്പാൻ അവൻ സ്വന്തഅവകാശത്തിൽനിന്നു തന്നേ തന്റെ പുത്രന്മാർക്കു അവകാശം കൊടുക്കേണം.
Malayalam 1992 MBSI
പ്രഭു ജനത്തെ അവരുടെ അവകാശത്തില്‍നിന്നു നീക്കി അവരുടെ അവകാശത്തിലൊന്നും അപഹരിക്കരുതു; എന്റെ ജനത്തില്‍ ഔരോരുത്തനും താന്താന്റെ അവകാശം വിട്ടു ചിന്നിപ്പോകാതെയിരിപ്പാന്‍ അവന്‍ സ്വന്ത അവകാശത്തില്‍നിന്നു തന്നേ തന്റെ പുത്രന്മാര്‍ക്കും അവകാശം കൊടുക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പ്രഭു ജനത്തെ അവരുടെ അവകാശത്തിൽനിന്നു നീക്കി അവരുടെ അവകാശത്തിലൊന്നും അപഹരിക്കരുത്; എന്റെ ജനത്തിൽ ഓരോരുത്തനും അവനവന്റെ അവകാശം കൈവിട്ടു പോകാതെയിരിക്കുവാൻ അവൻ സ്വന്തഅവകാശത്തിൽനിന്നു തന്നെ തന്റെ പുത്രന്മാർക്ക് അവകാശം കൊടുക്കണം”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പ്രഭു ജനത്തെ അവരുടെ അവകാശത്തിൽനിന്നു നീക്കി അവരുടെ അവകാശത്തിലൊന്നും അപഹരിക്കരുത്; എന്റെ ജനത്തിൽ ഓരോരുത്തനും താന്താന്റെ അവകാശം വിട്ടു ചിന്നിപ്പോകാതെയിരിപ്പാന്‍ അവന്‍ സ്വന്ത അവകാശത്തിൽനിന്നു തന്നെ തന്‍റെ പുത്രന്മാര്‍ക്ക് അവകാശം കൊടുക്കേണം.
Malayalam Bible POC-ML 2013
ജനത്തെ അവരുടെ സ്വത്തില്‍ നിന്ന് ബലം പ്രയോഗിച്ചു പുറത്താക്കി രാജാവ് അവരുടെ പൈതൃകാവകാശം കൈവശപ്പെടുത്താന്‍ പാടില്ല. സ്വന്തം സ്വത്തില്‍ നിന്നാണ് അവന്‍ മക്കള്‍ക്ക് പൈതൃകാവകാശം നല്‍കേണ്ടത്. അങ്ങനെയാവുമ്പോള്‍ എന്‍െറ ജനത്തിന്‍െറ സ്വത്ത് അവര്‍ക്കു നഷ്‌ടപ്പെടുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പ്രഭു ജനത്തെ അവകാശത്തിൽനിന്ന് ഒഴിവാക്കിക്കൊണ്ട് അവരുടെ അവകാശവസ്തുക്കളൊന്നും കൈവശമാക്കരുത്. എന്റെ ജനത്തിൽ ആർക്കും സ്വന്തം സ്വത്തിന്റെ ഓഹരി കൈവിട്ടുപോകാതിരിക്കേണ്ടതിന് അദ്ദേഹം സ്വന്തം അവകാശത്തിൽനിന്നുതന്നെ തന്റെ പുത്രന്മാർക്ക് ഓഹരി കൊടുക്കണം.’ ”