Ezekiel 46:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജനം ഉത്സവദിവസങ്ങളില്‍ സര്‍വേശ്വരന്‍റെ സന്നിധിയില്‍ വരുമ്പോള്‍ വടക്കേ പടിപ്പുരവഴി പ്രവേശിക്കുന്നവര്‍ തെക്കേ പടിപ്പുര വഴിയും തെക്കേ പടിപ്പുരവഴി പ്രവേശിക്കുന്നവര്‍ വടക്കേ പടിപ്പുരവഴിയും പുറത്തുപോകണം. ഒരുവനും താന്‍ പ്രവേശിച്ച പടിപ്പുരവഴി പുറത്തു പൊയ്‍ക്കൂടാ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ദേശത്തെ ജനം ഉത്സവങ്ങളിൽ യഹോവയുടെ സന്നിധിയിൽ വരുമ്പോൾ വടക്കെഗോപുരംവഴിയായി നമസ്കരിപ്പാൻ വരുന്നവൻ തെക്കെഗോപുരം വഴിയായി പുറത്തേക്കു പോകയും തെക്കെ ഗോപുരംവഴിയായി വരുന്നവൻ വടക്കെ ഗോപുരം വഴിയായി പുറത്തേക്കു പോകയും വേണം; താൻ വന്ന ഗോപുരംവഴിയായി മടങ്ങിപ്പോകാതെ അതിന്നെതിരെയുള്ളതിൽകൂടി പുറത്തേക്കു പോകേണം.
Malayalam 1992 MBSI
എന്നാല്‍ ദേശത്തെ ജനം ഉത്സവങ്ങളില്‍ യഹോവയുടെ സന്നിധിയില്‍ വരുമ്പോള്‍ വടക്കെ ഗോപുരംവഴിയായി നമസ്കരിപ്പാന്‍ വരുന്നവന്‍ തെക്കെഗോപുരം വഴിയായി പുറത്തേക്കു പോകയും തെക്കെ ഗോപുരംവഴിയായി വരുന്നവന്‍ വടക്കെ ഗോപുരം വഴിയായി പുറത്തേക്കു പോകയും വേണം; താന്‍ വന്ന ഗോപുരംവഴിയായി മടങ്ങിപ്പോകാതെ അതിന്നെതിരെയുള്ളതില്‍കൂടി പുറത്തേക്കു പോകേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ദേശത്തെ ജനം ഉത്സവങ്ങളിൽ യഹോവയുടെ സന്നിധിയിൽ വരുമ്പോൾ, വടക്കെഗോപുരംവഴി നമസ്കരിക്കുവാൻ വരുന്നവൻ തെക്കെഗോപുരം വഴി പുറത്തേക്കു പോകുകയും തെക്കെ ഗോപുരംവഴി വരുന്നവൻ വടക്കെ ഗോപുരം വഴി പുറത്തേക്കു പോകുകയും വേണം; താൻ വന്ന ഗോപുരംവഴിയായി മടങ്ങിപ്പോകാതെ അതിനെതിരെയുള്ളതിൽകൂടി പുറത്തേക്കു പോകണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ദേശത്തെ ജനം ഉത്സവങ്ങളിൽ യഹോവയുടെ സന്നിധിയിൽ വരുമ്പോള്‍ വടക്കേ ഗോപുരം വഴിയായി നമസ്കരിപ്പാന്‍ വരുന്നവന്‍ തെക്കേഗോപുരം വഴിയായി പുറത്തേക്കു പോകയും തെക്കേ ഗോപുരം വഴിയായി വരുന്നവന്‍ വടക്കേ ഗോപുരം വഴിയായി പുറത്തേക്കു പോകയും വേണം; താന്‍ വന്ന ഗോപുരം വഴിയായി മടങ്ങിപ്പോകാതെ അതിനെതിരേയുള്ളതിൽക്കൂടി പുറത്തേക്കു പോകേണം.
Malayalam Bible POC-ML 2013
നിശ്‌ചിത തിരുനാളുകളില്‍ ദേശത്തെ ജനം കര്‍ത്താവിന്‍െറ സന്നിധിയില്‍ ആരാധനയ്‌ക്കായി വരുമ്പോള്‍ വടക്കേ പടിപ്പുരയിലൂടെ പ്രവേശിക്കുന്നവന്‍ തെക്കേ പടിപ്പുരയിലൂടെയും തെക്കേതിലൂടെ പ്രവേശിക്കുന്നവന്‍ വടക്കേതിലൂടെയും പുറത്തുപോകണം. താന്‍ പ്രവേശി ച്ചപടിപ്പുരയിലൂടെ തിരിയെപ്പോകാതെ അതിനെതിരേയുള്ളതിലൂടെ വേണം പുറത്തുപോകാന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘ദേശത്തെ ജനം നിശ്ചിത പെരുന്നാളുകളിൽ യഹോവയുടെ സന്നിധിയിൽ ആരാധനയ്ക്കു വരുമ്പോൾ വടക്കേ കവാടത്തിലൂടെ പ്രവേശിക്കുന്നവർ തെക്കേ കവാടത്തിലൂടെ പുറത്തേക്കുപോകണം. തെക്കേ കവാടത്തിലൂടെ പ്രവേശിക്കുന്നവർ വടക്കേ കവാടത്തിലൂടെ പുറത്തേക്കുപോകണം. ആരും തങ്ങൾ പ്രവേശിച്ച കവാടത്തിലൂടെ പുറത്തേക്കു പോകാതെ ഓരോരുത്തരും തങ്ങൾ കയറിയതിന്റെ എതിർവശത്തെ കവാടത്തിലൂടെ പുറത്തുപോകണം.