Ezekiel 47:14 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈ ദേശം നിങ്ങളുടെ പിതാക്കന്മാര്‍ക്കു നല്കുമെന്നു ഞാന്‍ വാഗ്ദാനം ചെയ്തിരുന്നു. അതു നിങ്ങള്‍ക്ക് അവകാശമായി ലഭിക്കും. നിങ്ങള്‍ അത് തുല്യമായി ഭാഗിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങളുടെ പിതാക്കന്മാർക്കു നല്കുമെന്നു ഞാൻ കൈ ഉയർത്തി സത്യം ചെയ്തിരിക്കകൊണ്ടു നിങ്ങൾക്കു എല്ലാവർക്കും ഭേദംകൂടാതെ അതു അവകാശമായി ലഭിക്കേണം; ഈ ദേശം നിങ്ങൾക്കു അവകാശമായി വരും.
Malayalam 1992 MBSI
നിങ്ങളുടെ പിതാക്കന്മാര്‍ക്കും നലകുമെന്നു ഞാന്‍ കൈ ഉയര്‍ത്തി സത്യം ചെയ്തിരിക്കകൊണ്ടു നിങ്ങള്‍ക്കു എല്ലാവര്‍ക്കും ഭേദംകൂടാതെ അതു അവകാശമായി ലഭിക്കേണം; ഈ ദേശം നിങ്ങള്‍ക്കു അവകാശമായി വരും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
‘നിങ്ങളുടെ പിതാക്കന്മാർക്കു നല്കുമെന്ന്’ ഞാൻ കൈ ഉയർത്തി സത്യം ചെയ്തിരിക്കുകകൊണ്ട് നിങ്ങൾക്ക് എല്ലാവർക്കും തുല്യാവകാശം ലഭിക്കണം; ഈ ദേശം നിങ്ങൾക്ക് അവകാശമായി വരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങളുടെ പിതാക്കന്മാര്‍ക്കു നല്കുമെന്നു ഞാന്‍ കൈ ഉയര്‍ത്തി സത്യം ചെയ്തിരിക്കകൊണ്ടു നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഭേദംകൂടാതെ അത് അവകാശമായി ലഭിക്കേണം; ഈ ദേശം നിങ്ങള്‍ക്ക് അവകാശമായി വരും.
Malayalam Bible POC-ML 2013
നിങ്ങള്‍ അതു തുല്യമായിവേണം ഭാഗിക്കാന്‍. ഈ ദേശം നിങ്ങളുടെ പിതാക്കന്‍മാര്‍ക്കു കൊടുക്കുമെന്ന് ഞാന്‍ ശപഥം ചെയ്‌തു. പൈതൃകാവകാശമായി നിങ്ങള്‍ക്ക് ഇതു ലഭിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ അത് ഓരോ ഗോത്രത്തിനും തുല്യാവകാശമായി വിഭജിച്ചുകൊള്ളണം. ഞാൻ അതിനെ നിങ്ങളുടെ പൂർവികർക്കു നൽകുമെന്നു കൈ ഉയർത്തി ശപഥംചെയ്തു. ഈ ദേശം നിങ്ങൾക്ക് അവകാശമായിത്തീരും.