Ezekiel 47:17 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹാസര്‍ ഏനോന്‍ വരെയും വടക്കോട്ടും ആയിരിക്കും വടക്കേ അതിര്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇങ്ങനെ അതിർ സമുദ്രംമുതൽ ദമ്മേശെക്കിന്റെ അതിരിങ്കലും ഹസർ-ഏനാൻ വരെ വടക്കെഭാഗത്തു വടക്കോട്ടുള്ള ഹമാത്തിന്റെ അതിരിങ്കലും ആയിരിക്കേണം; അതു വടക്കേഭാഗം.
Malayalam 1992 MBSI
ഇങ്ങനെ അതിര്‍ സമുദ്രംമുതല്‍ ദമ്മേശെക്കിന്റെ അതിരിങ്കലും ഹസര്‍-ഏനാന്‍ വരെ വടക്കെഭാഗത്തു വടക്കോട്ടുള്ള ഹമാത്തിന്റെ അതിരിങ്കലും ആയിരിക്കേണം; അതു വടക്കേഭാഗം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇങ്ങനെ അതിരുകൾ സമുദ്രംമുതൽ ദമാസ്ക്കസിന്റെ അതിർത്തിയിലും ഹസർ-ഏനാൻ വരെ വടക്കെഭാഗത്ത് വടക്കോട്ടുള്ള ഹമാത്തിന്റെ അതിർത്തിയിലും ആയിരിക്കണം; അത് വടക്കേഭാഗം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇങ്ങനെ അതിര്‍ സമുദ്രംമുതൽ ദമ്മേശെക്കിന്റെ അതിരിങ്കലും ഹസര്‍-ഏനാന്‍വരെ വടക്കേ ഭാഗത്തു വടക്കോട്ടുള്ള ഹമാത്തിന്റെ അതിരിങ്കലും ആയിരിക്കേണം; അതു വടക്കേഭാഗം.
Malayalam Bible POC-ML 2013
അങ്ങനെ വടക്കേ അതിര്‍ത്തി സമുദ്രംമുതല്‍ ദമാസ്‌ക്കസിന്‍െറ വടക്കേ അതിര്‍ത്തിയിലുള്ള ഹസാര്‍ഏനോന്‍ വരെയും അതിനു വടക്കുള്ള ഹമാത്തിന്‍െറ അതിര്‍ത്തിവരെയും. ഇതാണ് വടക്കേ അതിര്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇങ്ങനെ സമുദ്രംമുതൽ ദമസ്കോസിന്റെ അതിർത്തിയിലുള്ള ഹസർ-ഏനാന്റെ വടക്കുള്ള ഹമാത്തിന്റെ അതിരായിരിക്കും ദേശത്തിന്റെ വടക്കേ അതിർത്തി.