Ezekiel 47:18 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കിഴക്കേ അതിര് ഹൗറാനിനും ദമാസ്കസിനും ഇടയ്‍ക്കുള്ള ഹാസര്‍ ഏനോന്‍മുതല്‍ ഗിലെയാദിനും ഇസ്രായേല്‍ദേശത്തിനും യോര്‍ദ്ദാന്‍നദി വഴി കിഴക്കേ സമുദ്രവും താമാറുംവരെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കിഴക്കു ഭാഗമോ ഹൗറാൻ, ദമ്മേശെക്, ഗിലെയാദ് എന്നിവെക്കും യിസ്രായേൽദേശത്തിന്നും ഇടയിൽ യോർദ്ദാൻ ആയിരിക്കേണം; വടക്കെഅതിർമുതൽ കിഴക്കെകടൽവരെ നിങ്ങൾ അളക്കേണം; അതു കിഴക്കെഭാഗം.
Malayalam 1992 MBSI
കിഴക്കു ഭാഗമോ ഹൌറാന്‍, ദമ്മേശെക്, ഗിലെയാദ് എന്നിവേക്കും യിസ്രായേല്‍ദേശത്തിന്നും ഇടയില്‍ യോര്‍ദ്ദാന്‍ ആയിരിക്കേണം; വടക്കെ അതിര്‍ മുതല്‍ കിഴക്കെ കടല്‍വരെ നിങ്ങള്‍ അളക്കേണം; അതു കിഴക്കെഭാഗം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കിഴക്കു ഭാഗം ഹൗറാൻ, ദമാസ്ക്കസ്, ഗിലെയാദ് എന്നിവയ്ക്കും യിസ്രായേൽദേശത്തിനും ഇടയിൽ യോർദ്ദാൻ ആയിരിക്കണം; വടക്കെ അതിരുമുതൽ കിഴക്കെ കടൽവരെ നിങ്ങൾ അളക്കണം; അത് കിഴക്കുഭാഗം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കിഴക്കുഭാഗമോ ഹൌറാന്‍, ദമ്മേശെക്, ഗിലെയാദ് എന്നിവയ്ക്കും യിസ്രായേൽദേശത്തിനും ഇടയിൽ യോര്‍ദ്ദാന്‍ ആയിരിക്കേണം; വടക്കേ അതിര്‍മുതൽ കിഴക്കേ കടൽവരെ നിങ്ങള്‍ അളക്കേണം; അതു കിഴക്കേഭാഗം.
Malayalam Bible POC-ML 2013
കിഴക്കേ അതിര്‍ത്തി: ദമാസ്‌ക്കസിന്‍െറയും ഹൗറാന്‍െറയും ഇടയ്‌ക്കുള്ള ഹസാര്‍ഏനോന്‍മുതല്‍ ഇസ്രായേല്‍ദേശത്തിനും ഗിലയാദിനും ഇടയ്‌ക്ക് ജോര്‍ദ്ദാന്‍വഴി കിഴക്കേക്കടലും താമാറുംവരെയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കിഴക്കുഭാഗത്ത്: ഹൗറാൻ, ദമസ്കോസ്, ഗിലെയാദിനും ഇസ്രായേൽദേശത്തിനും മധ്യേ യോർദാനോടു ചേർന്ന് ഉപ്പുകടലും കടന്ന് താമാർവരെ ആയിരിക്കും കിഴക്കേ അതിർത്തി.