Ezekiel 47:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആയിരം മുഴം കൂടി അളന്നപ്പോള്‍ എനിക്കു കടന്നുപോകാന്‍ കഴിയാത്ത ഒരു ജലപ്രവാഹമായി അതുയര്‍ന്നു. നീന്താതെ കടക്കാന്‍ കഴിയാത്ത ഒരു നദി;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ പിന്നെയും ആയിരം മുഴം അളന്നു; അതു എനിക്കു കടപ്പാൻ വഹിയാത്ത ഒരു നദിയായി; വെള്ളം പൊങ്ങി, നീന്തീട്ടല്ലാതെ കടപ്പാൻ വഹിയാത്ത ഒരു നദിയായിത്തീർന്നു.
Malayalam 1992 MBSI
അവന്‍ പിന്നെയും ആയിരം മുഴം അളന്നു; അതു എനിക്കു കടപ്പാന്‍ വഹിയാത്ത ഒരു നദിയായി; വെള്ളം പൊങ്ങി, നീന്തീട്ടല്ലാതെ കടപ്പാന്‍ വഹിയാത്ത ഒരു നദിയായിത്തീര്‍ന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ പിന്നെയും ആയിരം മുഴം അളന്നു; അത് എനിക്കു കടക്കുവാൻ കഴിയാത്ത ഒരു നദിയായി; വെള്ളം പൊങ്ങി, നീന്തിയിട്ടല്ലാതെ കടക്കുവാൻ കഴിയാത്ത ഒരു നദിയായിത്തീർന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ പിന്നെയും ആയിരം മുഴം അളന്നു; അത് എനിക്കു കടപ്പാന്‍ വഹിയാത്ത ഒരു നദിയായി; വെള്ളം പൊങ്ങി, നീന്തീട്ടല്ലാതെ കടപ്പാന്‍ വഹിയാത്ത ഒരു നദിയായിത്തീര്‍ന്നു.
Malayalam Bible POC-ML 2013
പിന്നെയും അവന്‍ ആയിരം മുഴം അളന്നു. എനിക്കു കടന്നുപോകാന്‍ പറ്റാത്ത ഒരു നദിയായിരുന്നു അത്. വെള്ളം അത്രയ്‌ക്ക് ഉയര്‍ന്നിരുന്നു. നീന്താന്‍ വേണ്ടുന്ന ആഴമുണ്ടായിരുന്നു അതിന് - നടന്ന് അക്കരെപറ്റാന്‍ വയ്യാത്ത ഒരു നദി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വീണ്ടും അദ്ദേഹം ആയിരംമുഴം അളന്നുതിരിച്ചു. എന്നാൽ വെള്ളം അത്യധികം ഉയർന്ന്, എനിക്ക് നീന്തിയിട്ടല്ലാതെ കടന്നുപോകാൻപറ്റാത്ത ഒരു നദിയായി തീർന്നിരുന്നു.