Ezekiel 48:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്‍ഗോത്രങ്ങള്‍ക്ക് അവകാശപ്പെട്ട ദേശങ്ങള്‍: വടക്കേ അറ്റംമുതല്‍ ഹെത്‍ലോന്‍ വഴി ഹാമാത്തിലേക്കുള്ള പ്രവേശനദ്വാരംവരെയും ഹാമാത്തിനെതിരെ ദമാസ്കസിന്‍റെ വടക്കേ അതിര്‍ത്തിയിലുള്ള ഹസര്‍-ഏനാന്‍വരെയും കിഴക്കു പടിഞ്ഞാറായി കിടക്കുന്ന ഭാഗം ദാന്‍ഗോത്രത്തിനാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ഗോത്രങ്ങളുടെ പേരുകൾ ആവിതു: വടക്കെ അറ്റംമുതൽ ഹെത്ലോൻ വഴിക്കരികെയുള്ള ഹമാത്ത്‌വരെ വടക്കോട്ടു ദമ്മേശെക്കിന്റെ അതിരിങ്കലുള്ള ഹസർ-ഏനാനും ഇങ്ങനെ വടക്കു ഹമാത്തിന്റെ പാർശ്വത്തിൽ കിഴക്കും പടിഞ്ഞാറും ഉള്ള ഭാഗങ്ങളായി ദാന്റെ ഓഹരി ഒന്നു.
Malayalam 1992 MBSI
എന്നാല്‍ ഗോത്രങ്ങളുടെ പേരുകള്‍ ആവിതുവടക്കെ അറ്റംമുതല്‍ ഹെത്ളോന്‍ വഴിക്കരികെയുള്ള ഹമാത്ത്വരെ വടക്കോട്ടു ദമ്മേശെക്കിന്റെ അതിരിങ്കലുള്ള ഹസര്‍-ഏനാനും ഇങ്ങനെ വടക്കു ഹമാത്തിന്റെ പാര്‍ശ്വത്തില്‍ കിഴക്കും പടിഞ്ഞാറും ഉള്ള ഭാഗങ്ങളായി ദാന്റെ ഔഹരി ഒന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ഗോത്രങ്ങളുടെ പേരുകൾ ഇവയാണ്: വടക്കെ അറ്റംമുതൽ ഹെത്ലോൻ വഴിക്കരികിലുള്ള ഹമാത്ത്‌വരെ വടക്കോട്ട് ദമാസ്ക്കസിന്റെ അതിർത്തിയിലുള്ള ഹസർ-ഏനാനും, ഇങ്ങനെ വടക്ക് ഹമാത്തിന്റെ പാർശ്വത്തിൽ കിഴക്കും പടിഞ്ഞാറും ഉള്ള ഭാഗങ്ങളായി ദാന്റെ ഓഹരി ഒന്ന്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ഗോത്രങ്ങളുടെ പേരുകള്‍ ആവിത്: വടക്കേ അറ്റംമുതൽ ഹെത്ലോന്‍ വഴിക്കരികെയുള്ള ഹമാത്ത്‍വരെ വടക്കോട്ടു ദെമ്മേശെക്കിന്‍റെ അതിരിങ്കലുള്ള ഹസര്‍-ഏനാനും ഇങ്ങനെ വടക്കു ഹമാത്തിന്‍റെ പാര്‍ശ്വത്തിൽ കിഴക്കും പടിഞ്ഞാറും ഉള്ള ഭാഗങ്ങളായി ദാന്‍റെ ഓഹരി ഒന്ന്.
Malayalam Bible POC-ML 2013
ഗോത്രങ്ങളുടെ പേരുകള്‍ ഇവയാണ്‌: വടക്കേ അതിര്‍ത്തിയിലാരംഭിച്ച്‌ കടല്‍മുതല്‍ ഹെത്‌ലോണ്‍വഴി ഹമാത്തിന്‍െറ കവാടംവരെയും ഹമാത്തിനു നേരേ ദമാസ്‌ക്കസിന്‍െറ വടക്കേ അതിര്‍ത്തിയിലുള്ള ഹസാര്‍ഏനോന്‍ വരെയും കിഴക്കുപടിഞ്ഞാറു വ്യാപിച്ചു കിടക്കുന്ന ദാന്‍ ആണ്‌ ഒരു ഭാഗം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഗോത്രങ്ങളുടെ പേരുകൾ ഇവയാണ്: “വടക്കേ അതിർത്തിയിൽ, ദാനിന് ഒരു ഓഹരി ഉണ്ടായിരിക്കും; വടക്കേ അറ്റംമുതൽ ഹെത്ത്ലോനിലേക്കുള്ള വഴിയോടുചേർന്ന് ലെബോ-ഹമാത്തുവരെയും ഹസർ-ഏനാനും ഹമാത്തിനോടുചേർന്നുള്ള ദമസ്കോസിന്റെ വടക്കേ അതിർത്തിവരെയും ആയിരിക്കും അതിന്റെ കിഴക്കേവശംമുതൽ പടിഞ്ഞാറുവശംവരെയുള്ള അതിർത്തിയുടെ ഒരുഭാഗം.