Ezekiel 48:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സാദോക്കിന്‍റെ പുത്രന്മാരായ അഭിഷിക്ത പുരോഹിതന്മാര്‍ക്കുവേണ്ടിയുള്ളതാണ് ഇത്. ഇസ്രായേല്‍ജനങ്ങളും ലേവ്യരുടെ വഴിതെറ്റിപോയപ്പോള്‍ അവരെപ്പോലെ അപഥസഞ്ചാരം ചെയ്യാതെ എന്‍റെ കാര്യവിചാരകനായിരുന്ന സാദോക്കിന്‍റെ പുത്രന്മാരാണ് അവര്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതു എന്റെ കാര്യവിചാരണ നടത്തുകയും യിസ്രായേൽമക്കൾ തെറ്റിപ്പോയ കാലത്തു ലേവ്യർ തെറ്റിപ്പോയതു പോലെ തെറ്റിപ്പോകാതിരിക്കയും ചെയ്ത സാദോക്കിന്റെ പുത്രന്മാരായി വിശുദ്ധീകരിക്കപ്പെട്ട പുരോഹിതന്മാർക്കുള്ളതായിരിക്കേണം.
Malayalam 1992 MBSI
അതു എന്റെ കാര്യവിചാരണ നടത്തുകയും യിസ്രായേല്‍മക്കള്‍ തെറ്റിപ്പോയ കാലത്തു ലേവ്യര്‍ തെറ്റിപ്പോയതു പോലെ തെറ്റിപ്പോകാതിരിക്കയും ചെയ്ത സാദോക്കിന്റെ പുത്രന്മാരായി വിശുദ്ധീകരിക്കപ്പെട്ട പുരോഹിതന്മാര്‍ക്കുംള്ളതായിരിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അത് എന്റെ കാര്യങ്ങൾ നിർവഹിക്കുകയും, യിസ്രായേൽമക്കൾ തെറ്റിപ്പോയ കാലത്ത്, ലേവ്യർ തെറ്റിപ്പോയതു പോലെ തെറ്റിപ്പോകാതിരിക്കുകയും ചെയ്ത, സാദോക്കിന്റെ പുത്രന്മാരായി വിശുദ്ധീകരിക്കപ്പെട്ട പുരോഹിതന്മാർക്കുള്ളതായിരിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അത് എന്‍റെ കാര്യവിചാരണ നടത്തുകയും യിസ്രായേൽമക്കള്‍ തെറ്റിപ്പോയ കാലത്തു ലേവ്യര്‍ തെറ്റിപ്പോയതുപോലെ തെറ്റിപ്പോകാതിരിക്കയും ചെയ്ത സാദോക്കിന്‍റെ പുത്രന്മാരായി വിശുദ്ധീകരിക്കപ്പെട്ട പുരോഹിതന്മാര്‍ക്കുള്ളതായിരിക്കേണം.
Malayalam Bible POC-ML 2013
ഇസ്രായേല്‍വംശവും ലേവ്യരും വഴിതെറ്റിയപ്പോള്‍ അവരോടൊപ്പം മാര്‍ഗഭ്രംശം സംഭവിക്കാതെ എന്‍െറ ആലയത്തിന്‍െറ ചുമതല വഹി ച്ചഅഭിഷിക്‌തപുരോഹിതരായ സാദോക്കിന്‍െറ പുത്രന്‍മാര്‍ക്കുള്ളതാണിത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ സ്ഥലം സാദോക്കിന്റെ പുത്രന്മാരായ വിശുദ്ധീകരിക്കപ്പെട്ട പുരോഹിതന്മാർക്കുള്ളതായിരിക്കും. ഇസ്രായേൽജനം വഴിതെറ്റിപ്പോയപ്പോൾ, ഒപ്പംപോയ ലേവ്യരെപ്പോലെ ആയിത്തീരാതെ എന്നെ വിശ്വസ്തരായി സേവിച്ചവരാണല്ലോ ഇവർ.