Ezekiel 48:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വീതി പതിനായിരം മുഴവും അതില്‍ ഒരു ഭാഗം പോലും വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ അരുത്. ഇതു സര്‍വേശ്വരനുള്ളതും വിശുദ്ധവുമാകയാല്‍ അന്യാധീനപ്പെടുത്തുകയും അരുത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ അതിൽ ഒട്ടും വില്ക്കരുതു; കൈമാറ്റം ചെയ്യരുതു; ദേശത്തിന്റെ ആദ്യഫലമായ ഇതു അന്യർക്കു കൈവശം കൊടുക്കയുമരുതു; അതു യഹോവെക്കു വിശുദ്ധമല്ലോ.
Malayalam 1992 MBSI
അവര്‍ അതില്‍ ഒട്ടും വില്‍ക്കരുതു; കൈമാറ്റം ചെയ്യരുതു; ദേശത്തിന്റെ ആദ്യഫലമായ ഇതു അന്യര്‍ക്കും കൈവശം കൊടുക്കയുമരുതു; അതു യഹോവേക്കു വിശുദ്ധമല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ അതിൽ ഒട്ടും വില്ക്കരുത്; കൈമാറ്റം ചെയ്യരുത്; ദേശത്തിന്റെ ആദ്യഫലമായ ഇത് അന്യർക്ക് കൈവശം കൊടുക്കുകയുമരുത്; അത് യഹോവയ്ക്കു വിശുദ്ധമാണല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ അതിൽ ഒട്ടും വില്ക്കരുത്; കൈമാറ്റം ചെയ്യരുത്; ദേശത്തിന്‍റെ ആദ്യഫലമായ ഇത് അന്യര്‍ക്കു കൈവശം കൊടുക്കയുമരുത്; അതു യഹോവയ്ക്കു വിശുദ്ധമല്ലോ.
Malayalam Bible POC-ML 2013
അവര്‍ അതു വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ അരുത്‌. ദേശത്തിന്‍െറ ഈ വിശിഷ്‌ട ഭാഗം അവര്‍ അന്യാധീനപ്പെടുത്തിക്കളയരുത്‌. എന്തെന്നാല്‍ അതു കര്‍ത്താവിനു വിശുദ്‌ധമാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിൽ ഒരു ഭാഗവും അവർ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ അരുത്. ഇത് ദേശത്തിലെ ഏറ്റവും ഉത്തമമായ സ്ഥലമാണ്. അതു യഹോവയ്ക്കു വിശുദ്ധമാകുകയാൽ അന്യർക്ക് കൈവശമായി കൊടുക്കരുത്.