Ezekiel 48:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിശുദ്ധഓഹരിയുടെയും നഗരത്തിന്‍റെയും ഇരുവശങ്ങളിലും ശേഷിക്കുന്ന സ്ഥലം രാജാവിനുള്ളതാണ്. അത് വിശുദ്ധഓഹരിയുടെ ഇരുപത്തയ്യായിരം മുഴം സ്ഥലത്തുനിന്നു കിഴക്കേ അതിര്‍ത്തിവരെയും ഇരുപത്തയ്യായിരം മുഴം പടിഞ്ഞാറോട്ട് പടിഞ്ഞാറെ അതിര്‍ത്തിവരെയും ഗോത്രങ്ങളുടെ ഓഹരിക്കു സമാന്തരമായി കിടക്കുന്ന പ്രദേശമാണ്. വിശുദ്ധസ്ഥലവും വിശുദ്ധമന്ദിരവും അതിന്‍റെ മധ്യത്തിലായിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശേഷിപ്പോ പ്രഭുവിന്നുള്ളതായിരിക്കേണം; വിശുദ്ധവഴിപാടിടത്തിന്നും നഗരസ്വത്തിന്നും ഇപ്പുറത്തും അപ്പുറത്തും വഴിപാടിടത്തിന്റെ ഇരുപത്തയ്യായിരം മുഴത്തിന്നെതിരെ കിഴക്കെ അതിരിങ്കലും പടിഞ്ഞാറു ഇരുപത്തയ്യായിരം മുഴത്തിന്നെതിരെ പടിഞ്ഞാറേ അതിരിങ്കലും ഗോത്രങ്ങളുടെ ഓഹരികൾക്കൊത്തവണ്ണം തന്നേ; ഇതു പ്രഭുവിന്നുള്ളതായിരിക്കേണം; വിശുദ്ധവഴിപാടിടവും വിശുദ്ധമന്ദിരമായ ആലയവും അതിന്റെ നടുവിൽ ആയിരിക്കേണം;
Malayalam 1992 MBSI
ശേഷിപ്പോ പ്രഭുവിന്നുള്ളതായിരിക്കേണം; വിശുദ്ധവഴിപാടിടത്തിന്നും നഗരസ്വത്തിന്നും ഇപ്പുറത്തും അപ്പുറത്തും വഴിപാടിടത്തിന്റെ ഇരുപത്തയ്യായിരം മുഴത്തിന്നെതിരെ കിഴക്കെ അതിരിങ്കലും പടിഞ്ഞാറു ഇരുപത്തയ്യായിരം മുഴത്തിന്നെതിരെ പടിഞ്ഞാറേ അതിരിങ്കലും ഗോത്രങ്ങളുടെ ഔഹരികള്‍ക്കൊത്തവണ്ണം തന്നേ; ഇതു പ്രഭുവിന്നുള്ളതായിരിക്കേണം; വിശുദ്ധവഴിപാടിടവും വിശുദ്ധമന്ദിരമായ ആലയവും അതിന്റെ നടുവില്‍ ആയിരിക്കേണം;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശേഷിക്കുന്ന ഭാഗം പ്രഭുവിനുള്ളതായിരിക്കണം; വിശുദ്ധവഴിപാടായ സ്ഥലത്തിനും നഗരസ്വത്തിനും ഇരുവശത്തും വഴിപാടുസ്ഥലത്തിന്റെ ഇരുപത്തയ്യായിരം മുഴത്തിനെതിരെ കിഴക്കെ അതിർത്തിയിലും പടിഞ്ഞാറ് ഇരുപത്തയ്യായിരം മുഴത്തിനെതിരെ പടിഞ്ഞാറേ അതിർത്തിയിലും ഗോത്രങ്ങളുടെ ഓഹരികൾക്ക് ഒത്തവണ്ണം തന്നെ; ഇത് പ്രഭുവിനുള്ളതായിരിക്കണം; വിശുദ്ധവഴിപാടുസ്ഥലവും വിശുദ്ധമന്ദിരമായ ആലയവും അതിന്റെ നടുവിൽ ആയിരിക്കണം;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശേഷിപ്പോ, പ്രഭുവിനുള്ളതായിരിക്കേണം; വിശുദ്ധവഴിപാടിടത്തിനും നഗരസ്വത്തിനും ഇപ്പുറത്തും അപ്പുറത്തും വഴിപാടിടത്തിന്‍റെ ഇരുപത്തയ്യായിരം മുഴത്തിനെതിരേ കിഴക്കേ അതിരിങ്കലും പടിഞ്ഞാറ് ഇരുപത്തയ്യായിരം മുഴത്തിനെതിരേ പടിഞ്ഞാറേ അതിരിങ്കലും ഗോത്രങ്ങളുടെ ഓഹരികള്‍ക്കൊത്തവണ്ണം തന്നെ; ഇതു പ്രഭുവിനുള്ളതായിരിക്കേണം; വിശുദ്ധവഴിപാടിടവും വിശുദ്ധമന്ദിരമായ ആലയവും അതിന്‍റെ നടുവിൽ ആയിരിക്കേണം.
Malayalam Bible POC-ML 2013
വിശുദ്‌ധ ഓഹരിക്കും നഗരസ്വത്തിനും ഇരുവശത്തും ശേഷിക്കുന്ന ഭാഗം രാജാവിനുള്ളതാണ്‌. വിശുദ്‌ധ ഓഹരിയുടെ ഇരുപത്തയ്യായിരം മുഴം സ്‌ഥലത്തുനിന്ന്‌ കിഴക്കേ അതിരുവരെയും പടിഞ്ഞാറേ അതിരുവരെയും ഗോത്രങ്ങളുടെ ഓഹരികള്‍ക്കു സമാന്തരമായി വ്യാപിച്ചു കിടക്കുന്ന സ്‌ഥലം രാജാവിനുള്ളതാണ്‌. വിശുദ്‌ധ ഓഹരിയും ദേവാലയത്തിനുള്ള വിശുദ്‌ധസ്‌ഥലവും അതിന്‍െറ നടുക്കായിരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“വിശുദ്ധസ്ഥലത്തിനും നഗരത്തിന്റെ സ്വത്തിനുംശേഷം ഇരുവശത്തും അവശേഷിക്കുന്ന സ്ഥലം പ്രഭുവിനുള്ളതായിരിക്കും. അതിന്റെ വിസ്തൃതി വിശുദ്ധസ്ഥലത്തിന്റെ 25,000 മുഴംമുതൽ കിഴക്കേ അതിർത്തിവരെയും 25,000 മുഴംമുതൽ പടിഞ്ഞാറോട്ട് പടിഞ്ഞാറേ അതിർത്തിവരെയും ആയിരിക്കും. ഗോത്രങ്ങളുടെ ഓഹരിയോട് ചേർന്നുള്ള ഈ രണ്ട് സ്ഥലങ്ങളും പ്രഭുവിന്റെ വകയായിരിക്കും. ആലയത്തിന്റെ അങ്കണം ഉൾപ്പെടുന്ന വിശുദ്ധ ഓഹരി ഇവയുടെ മധ്യത്തിൽ ആയിരിക്കും.