Ezekiel 48:22 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ലേവ്യരുടെ സ്വത്തും നഗരസ്വത്തും രാജാവിന്‍റെ ഓഹരിയുടെ മധ്യത്തിലും; രാജാവിനുള്ള ഓഹരിയാകട്ടെ ബെന്യാമീന്‍ഗോത്രത്തിന്‍റെയും യെഹൂദാഗോത്രത്തിന്‍റെയും ഓഹരിയുടെ ഇടയ്‍ക്കും ആയിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പ്രഭുവിന്നുള്ളതിന്റെ നടുവിൽ ലേവ്യർക്കുള്ള സ്വത്തുമുതല്ക്കും നഗരസ്വത്തുമുതല്ക്കും യെഹൂദയുടെ അതിരിന്നും ബെന്യാമീന്റെ അതിരിന്നും ഇടയിൽ ഉള്ളതു പ്രഭുവിന്നുള്ളതായിരിക്കേണം.
Malayalam 1992 MBSI
പ്രഭുവിന്നുള്ളതിന്റെ നടുവില്‍ ലേവ്യര്‍ക്കുംള്ള സ്വത്തു മുതലക്കും നഗരസ്വത്തുമുതലക്കും യെഹൂദയുടെ അതിരിന്നും ബെന്യാമീന്റെ അതിരിന്നും ഇടയില്‍ ഉള്ളതു പ്രഭുവിന്നുള്ളതായിരിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ലേവ്യർക്കുള്ള സ്വത്തും നഗരസ്വത്തും പ്രഭുവിനുള്ള സ്ഥലത്തിന്റെ മദ്ധ്യത്തിലായിരിക്കണം; യെഹൂദയുടെ അതിരിനും ബെന്യാമീന്റെ അതിരിനും ഇടയിൽ ഉള്ളത് പ്രഭുവിനുള്ളതായിരിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പ്രഭുവിനുള്ളതിന്‍റെ നടുവിൽ ലേവ്യര്‍ക്കുള്ള സ്വത്തുമുതൽക്കും നഗരസ്വത്തുമുതൽക്കും യെഹൂദായുടെ അതിരിനും ബെന്യാമീന്‍റെ അതിരിനും ഇടയിൽ ഉള്ളതു പ്രഭുവിനുള്ളതായിരിക്കേണം.
Malayalam Bible POC-ML 2013
നഗരത്തിന്‍െറയും ലേവ്യരുടെയും സ്വത്തുക്കള്‍ രാജാവിന്‍െറ ഓഹരിയുടെ മധ്യത്തിലായിരിക്കണം. രാജാവിന്‍െറ ഓഹരി യൂദായുടെയും ബഞ്ചമിന്‍െറയും അതിരുകള്‍ക്കിടയിലും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ ലേവ്യരുടെ അവകാശവും നഗരത്തിന്റേതായ സ്ഥലവും പ്രഭുവിനുള്ള സ്ഥലത്തിന്റെ മധ്യത്തിലായിരിക്കും. പ്രഭുവിനുള്ള സ്ഥലം യെഹൂദയുടെ അതിരിനും ബെന്യാമീന്റെ അതിരിനും മധ്യത്തിലായിരിക്കും.