Ezekiel 5:13 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ എന്റെ കോപം ശമിക്കും; നിങ്ങളോടുള്ള എന്‍റെ ക്രോധം ജ്വലിച്ചടങ്ങും. ഞാന്‍ തൃപ്തിയടയുകയും ചെയ്യും. നിങ്ങളുടെ അവിശ്വസ്തതയില്‍ അസഹിഷ്ണുവായിത്തീര്‍ന്നതുകൊണ്ടാണ് സര്‍വേശ്വരനായ ഞാന്‍ നിന്നോട് ഇങ്ങനെ പറഞ്ഞതെന്ന് ഇവയെല്ലാം സംഭവിച്ചു കഴിയുമ്പോള്‍ നിനക്കു ബോധ്യമാകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ എന്റെ കോപത്തിന്നു നിവൃത്തി വരും; ഞാൻ അവരോടു എന്റെ ക്രോധം തീർത്തു തൃപ്തനാകും; എന്റെ ക്രോധം അവരിൽ നിവർത്തിക്കുമ്പോൾ യഹോവയായ ഞാൻ എന്റെ തീക്ഷ്ണതയിൽ അതിനെ അരുളിച്ചെയ്തു എന്നു അവർ അറിയും.
Malayalam 1992 MBSI
അങ്ങനെ എന്റെ കോപത്തിന്നു നിവൃത്തി വരും; ഞാന്‍ അവരോടു എന്റെ ക്രോധം തീര്‍ത്തു തൃപ്തനാകും; എന്റെ ക്രോധം അവരില്‍ നിവര്‍ത്തിക്കുമ്പോള്‍ യഹോവയായ ഞാന്‍ എന്റെ തീക്ഷണതയില്‍ അതിനെ അരുളിച്ചെയ്തു എന്നു അവര്‍ അറിയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ എന്റെ കോപത്തിനു നിവൃത്തി വരും; ഞാൻ അവരോട് എന്റെ ക്രോധം തീർത്ത് തൃപ്തനാകും; എന്റെ ക്രോധം അവരിൽ നിവർത്തിക്കുമ്പോൾ യഹോവയായ ഞാൻ എന്റെ തീക്ഷ്ണതയിൽ അത് അരുളിച്ചെയ്തു എന്ന് അവർ അറിയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ എന്റെ കോപത്തിനു നിവൃത്തിവരും; ഞാന്‍ അവരോട് എന്റെ ക്രോധം തീര്‍ത്തു തൃപ്തനാകും; എന്റെ ക്രോധം അവരിൽ നിവര്‍ത്തിക്കുമ്പോള്‍ യഹോവയായ ഞാന്‍ എന്‍റെ തീക്ഷ്ണതയിൽ അതിനെ അരുളിച്ചെയ്തു എന്ന് അവര്‍ അറിയും.
Malayalam Bible POC-ML 2013
അങ്ങനെ എന്‍െറ കോപം എരിഞ്ഞടങ്ങും. എന്‍െറ ക്രോധം അവരുടെമേല്‍ ചൊരിഞ്ഞ് ഞാന്‍ തൃപ്‌തനാകും. എന്‍െറ ക്രോധം ഞാന്‍ അവര്‍ക്കെതിരേ പ്രയോഗിച്ചുകഴിയുമ്പോള്‍ ഞാനാണ് കര്‍ത്താവെന്നും അസഹിഷ്‌ണുതയോടെയാണ് ഞാന്‍ സംസാരിച്ചതെന്നും അവര്‍ അറിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അങ്ങനെ എന്റെ കോപം ശമിക്കും; അവർക്കെതിരേയുള്ള എന്റെ ക്രോധം അവരുടെമേൽ തീർത്ത് ഞാൻ തൃപ്തനാകും. അവരുടെമേൽ ഞാൻ എന്റെ ക്രോധം അഴിച്ചുവിട്ടുകഴിയുമ്പോൾ യഹോവയായ ഞാൻതന്നെയാണ് എന്റെ തീക്ഷ്ണതയിൽ സംസാരിച്ചിരിക്കുന്നത് എന്ന് അവർ അറിയും.