Ezekiel 5:14 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ചുറ്റുമുള്ള ജനതകള്‍ക്കിടയിലും വഴിപോക്കരുടെ മുമ്പിലും ഞാന്‍ നിന്നെ ശൂന്യവും നിന്ദാപാത്രവും ആക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വഴിപോകുന്നവരൊക്കെയും കാൺകെ ഞാൻ നിന്നെ നിന്റെ ചുറ്റുമുള്ള ജാതികളുടെ ഇടയിൽ ശൂന്യവും നിന്ദയുമാക്കും.
Malayalam 1992 MBSI
വഴിപോകുന്നവരൊക്കെയും കാണ്‍കെ ഞാന്‍ നിന്നെ നിന്റെ ചുറ്റുമുള്ള ജാതികളുടെ ഇടയില്‍ ശൂന്യവും നിന്ദയുമാക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വഴിപോകുന്ന എല്ലാവരും കാണത്തക്കവിധം ഞാൻ നിന്നെ നിന്റെ ചുറ്റുമുള്ള ജനതകളുടെ ഇടയിൽ ശൂന്യവും നിന്ദ്യവുമാക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വഴി പോകുന്നവരൊക്കെയും കാണ്‍കെ ഞാന്‍ നിന്നെ നിന്റെ ചുറ്റുമുള്ള ജാതികളുടെ ഇടയിൽ ശൂന്യവും നിന്ദയുമാക്കും.
Malayalam Bible POC-ML 2013
നിനക്കു ചുറ്റുമുള്ള ജനതകളുടെ ഇടയിലും കടന്നു പോകുന്നവരുടെ മുമ്പിലും നിന്നെ ഞാന്‍ അവമാനത്തിനും പരിഹാസത്തിനും പാത്രമാക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നിങ്ങൾക്കു ചുറ്റുമുള്ള രാഷ്ട്രങ്ങളുടെ മധ്യേ, വഴിപോകുന്ന എല്ലാവരും കാൺകെത്തന്നെ ഞാൻ നിങ്ങളെ നിന്ദ്യമായ ഒരു തകർച്ചയായി മാറ്റും.