Ezekiel 6:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എല്ലാ കുന്നുകളിലും മലമുകളിലും എല്ലാ പച്ചമരത്തിന്‍കീഴിലും ഇലപ്പടര്‍പ്പുള്ള കരുവേലകമരത്തിന്‍കീഴിലും വിഗ്രഹങ്ങള്‍ക്കു സുഗന്ധദ്രവ്യങ്ങള്‍ അര്‍പ്പിച്ച എല്ലാ സ്ഥലങ്ങളിലും ബലിപീഠങ്ങളുടെ ചുറ്റും വിഗ്രഹങ്ങളുടെ ഇടയിലും വധിക്കപ്പെട്ടവരുടെ ശരീരങ്ങള്‍ ചിതറിക്കിടക്കുമ്പോള്‍ ഞാനാണു സര്‍വേശ്വരന്‍ എന്നു നിങ്ങള്‍ അറിയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ തങ്ങളുടെ സകലവിഗ്രഹങ്ങൾക്കും സൗരഭ്യവാസന അർപ്പിച്ച സ്ഥലമായി ഉയരമുള്ള എല്ലാ കുന്നിന്മേലും സകലപർവ്വതശിഖരങ്ങളിലും എല്ലാപച്ചമരത്തിൻകീഴിലും തഴെച്ചിരിക്കുന്ന എല്ലാ കരുവേലകത്തിൻകീഴിലും അവരുടെ നിഹതന്മാർ അവരുടെ ബലിപീഠങ്ങളുടെ ചുറ്റും അവരുടെ വിഗ്രഹങ്ങളുടെ ഇടയിൽ വീണു കിടക്കുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
Malayalam 1992 MBSI
അവര്‍ തങ്ങളുടെ സകലവിഗ്രഹങ്ങള്‍ക്കും സൌരഭ്യവാസന അര്‍പ്പിച്ച സ്ഥലമായി ഉയരമുള്ള എല്ലാ കുന്നിന്മേലും സകല പര്‍വ്വത ശിഖരങ്ങളിലും എല്ലാപച്ചമരത്തിന്‍ കീഴിലും തഴെച്ചിരിക്കുന്ന എല്ലാ കരുവേലകത്തിന്‍ കീഴിലും അവരുടെ നിഹതന്മാര്‍ അവരുടെ ബലിപീഠങ്ങളുടെ ചുറ്റും അവരുടെ വിഗ്രഹങ്ങളുടെ ഇടയില്‍ വീണു കിടക്കുമ്പോള്‍ ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ അവരുടെ സകലവിഗ്രഹങ്ങൾക്കും സൗരഭ്യവാസന അർപ്പിച്ച, ഉയരമുള്ള എല്ലാ കുന്നിന്മേലും സകല പർവ്വതശിഖരങ്ങളിലും എല്ലാ പച്ചമരത്തിൻകീഴിലും തഴച്ചിരിക്കുന്ന എല്ലാ കരുവേലകത്തിൻകീഴിലും അവരുടെ നിഹതന്മാർ അവരുടെ ബലിപീഠങ്ങളുടെ ചുറ്റും അവരുടെ വിഗ്രഹങ്ങളുടെ ഇടയിൽ വീണുകിടക്കുമ്പോൾ, ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ തങ്ങളുടെ സകല വിഗ്രഹങ്ങള്‍ക്കും സൗരഭ്യവാസന അര്‍പ്പിച്ച സ്ഥലമായി ഉയരമുള്ള എല്ലാ കുന്നിന്മേലും സകല പര്‍വതശിഖരങ്ങളിലും എല്ലാ പച്ചമരത്തിന്‍കീഴിലും തഴച്ചിരിക്കുന്ന എല്ലാ കരുവേലകത്തിന്‍കീഴിലും അവരുടെ നിഹതന്മാര്‍ അവരുടെ ബലിപീഠങ്ങളുടെ ചുറ്റും അവരുടെ വിഗ്രഹങ്ങളുടെ ഇടയിൽ വീണുകിടക്കുമ്പോള്‍ ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
Malayalam Bible POC-ML 2013
എല്ലാ കുന്നുകളിലും മലമുകളിലും, എല്ലാ പച്ചമരങ്ങളുടെയും ഇടതൂര്‍ന്നു വളരുന്ന ഓക്കുമരങ്ങളുടെയും ചുവട്ടിലും, വിഗ്രഹങ്ങള്‍ക്ക്‌ അവര്‍ സുഗന്‌ധദ്രവ്യങ്ങള്‍ അര്‍പ്പിച്ചിരുന്ന എല്ലാ ഇടങ്ങളിലും ബലിപീഠങ്ങള്‍ക്കു ചുററും വിഗ്രഹങ്ങളുടെയിടയിലും അവരുടെ വധിക്കപ്പെട്ടവരുടെ ശരീരങ്ങള്‍ ചിതറിക്കിടക്കുമ്പോള്‍ ഞാനാണ്‌ കര്‍ത്താവെന്നു നിങ്ങള്‍ അറിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എല്ലാ ഉയർന്ന കുന്നുകളിലും എല്ലാ പർവതശിഖരങ്ങളിലും എല്ലാ ഇലതൂർന്ന മരത്തിൻകീഴിലും തഴച്ചുവളരുന്ന എല്ലാ കരുവേലകത്തിൻകീഴിലും അവർ തങ്ങളുടെ സകലവിഗ്രഹങ്ങൾക്കും സുഗന്ധധൂപം അർപ്പിച്ചല്ലോ. അവിടെ അവരുടെ വിഗ്രഹങ്ങൾക്കിടയിൽ ബലിപീഠങ്ങൾക്കു ചുറ്റുമായി അവരുടെ ജനം വധിക്കപ്പെട്ടു കിടക്കുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.