Ezekiel 6:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേലിലെ പര്‍വതങ്ങളേ, സര്‍വേശ്വരനായ കര്‍ത്താവിന്‍റെ വചനം കേള്‍ക്കുക; മലകളോടും കുന്നുകളോടും അരുവികളോടും താഴ്വരകളോടും അവിടുന്ന് അരുളിച്ചെയ്യുന്നു: നോക്കൂ, ഞാന്‍ നിങ്ങളുടെമേല്‍ വാള്‍ അയയ്‍ക്കും. നിങ്ങളുടെ പൂജാഗിരികളെ ഞാന്‍ നശിപ്പിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേൽപർവ്വതങ്ങളേ, യഹോവയായ കർത്താവിന്റെ വചനം കേൾപ്പിൻ! മലകളോടും കുന്നുകളോടും നീരൊഴുക്കുകളോടും താഴ്‌വരയോടും യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെനേരെ വാൾ വരുത്തും: ഞാൻ നിങ്ങളുടെ പൂജാഗിരികളെ നശിപ്പിക്കും.
Malayalam 1992 MBSI
യിസ്രായേല്‍പര്‍വ്വതങ്ങളേ, യഹോവയായ കര്‍ത്താവിന്റെ വചനം കേള്‍പ്പിന്‍! മലകളോടും കുന്നുകളോടും നീരൊഴുക്കുകളോടും താഴ്വരയോടും യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിങ്ങളുടെ നേരെ വാള്‍ വരുത്തുംഞാന്‍ നിങ്ങളുടെ പൂജാഗിരികളെ നശിപ്പിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“യിസ്രായേൽപർവ്വതങ്ങളേ, യഹോവയായ കർത്താവിന്റെ വചനം കേൾക്കുവിൻ! മലകളോടും കുന്നുകളോടും നീരൊഴുക്കുകളോടും താഴ്വരകളോടും യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിങ്ങളുടെനേരെ വാൾ വരുത്തും: ഞാൻ നിങ്ങളുടെ പൂജാഗിരികൾ നശിപ്പിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേൽപര്‍വതങ്ങളേ, യഹോവയായ കര്‍ത്താവിന്‍റെ വചനം കേള്‍പ്പിന്‍! മലകളോടും കുന്നുകളോടും നീരൊഴുക്കുകളോടും താഴ്വരയോടും യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിങ്ങളുടെ നേരേ വാള്‍ വരുത്തും: ഞാന്‍ നിങ്ങളുടെ പൂജാഗിരികളെനശിപ്പിക്കും.
Malayalam Bible POC-ML 2013
നീ ഇങ്ങനെ പറയണം: ഇസ്രായേലിലെ പര്‍വതങ്ങളേ, ദൈവമായ കര്‍ത്താവിന്‍െറ വചനം കേള്‍ക്കുക. ദൈവമായ കര്‍ത്താവ്‌ പര്‍വതങ്ങളോടും കുന്നുകളോടും മലയിടുക്കുകളോടും താഴ്‌വരകളോടും അരുളിച്ചെയ്യുന്നു: നിങ്ങളുടെമേല്‍ ഞാന്‍ വാള്‍ അയയ്‌ക്കും. നിങ്ങളുടെ പൂജാഗിരികള്‍ ഞാന്‍ തകര്‍ക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേൽ പർവതങ്ങളേ, യഹോവയായ ദൈവത്തിന്റെ വചനം കേൾക്കുക. യഹോവയായ കർത്താവ് പർവതങ്ങളോടും മലകളോടും നീരൊഴുക്കുകളോടും താഴ്വരകളോടും ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ നിങ്ങൾക്കെതിരേ ഒരു വാൾ അയയ്ക്കാൻ പോകുന്നു. ഞാൻ നിങ്ങളുടെ ക്ഷേത്രങ്ങൾ നശിപ്പിക്കും.